KSRTC ഗവി പാക്കേജിന് തുടക്കമായി; ഭക്ഷണവും ബോട്ടിങും യാത്രാനിരക്കും ഉൾപ്പടെ 1300 രൂപ

പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ വിനോദയാത്രാ പാക്കേജിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ശബരിമല തീർഥാടകർക്ക് ഉൾപ്പെടെ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. ശബരിമല തീർഥാടകർക്കും മറ്റ് യാത്രക്കാരും ഉൾപ്പെടെ 37 പേർക്ക് രാത്രി താമസിക്കാനുള്ള ഡോർമിറ്ററി സൗകര്യങ്ങൾ എം.എൽഎ. ഫണ്ട് വിനിയോഗിച്ച് ഒരുക്കും.
ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച കെ.എസ്.ആർ.ടി.സി.യുടെ വിനോദയാത്രാ പാക്കേജിന് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ള ജനങ്ങളിൽനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചഊണ്, യാത്രാ നിരക്ക് ഉൾപ്പെടെ 1300 രൂപയാണ്.
ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം. തുടർന്ന് ബോട്ടിങ്ങും ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാർ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയിൽ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽനിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും.
കോഴിക്കോട്ടുനിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടു ദിവസം നീളുന്നതാണ്. കുമരകം ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് പാക്കേജ്. നിലവിൽ ഗവിയിലേക്ക് രണ്ട് ഓർഡിനറി സർവീസ് പത്തനംതിട്ടയിൽനിന്നു ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും ഇതിന് മാറ്റമില്ലെന്ന് പത്തനംതിട്ട ഡി.ടി.ഒ. അറിയിച്ചു.

📞BUDGET TOURS, KSRTC
091886 19368

ഫോൺ നമ്പറുകൾ

തിരുവല്ല:
9744348037, 9074035832.
പത്തനംതിട്ട
9495752710, 6238309941.
അടൂർ
9447302611, 9207014930.

spot_img

Related Articles

Latest news