തളിപ്പറമ്പിൽ വെടിമരുന്ന് കടയുടെ സമീപത്തുള്ള സ്ഥാപനത്തിൽ തീ പിടുത്തം; വ്യക്തമായ ഇടപെടലുകൾ കാരണം വൻ ദുരന്തം ഒഴിവായി

തളിപ്പറമ്പ് :തളിപ്പറമ്പ് മെയിൻ റോഡിലുള്ള ഉമ്മർ ഫയർ വർക്കിസിന്റെ സമീപത്തുള്ള ഏഴാംമൈലിലെ ഷാഫിയുടെ അക്ബർ ട്രേഡേഴ്സ് എന്ന വ്യാപാര സ്ഥാപനത്തിലാണ് അര്ദ്ധരാത്രി 12 മണിയോടെ തീപിടുത്തം ഉണ്ടായത് .ലക്ഷങ്ങളുടെ നാശ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.

ഫുട് ബോൾ ആഘോഷങ്ങൾക്കും,ക്രിസ്മസ്,ന്യൂ ഇയർ ആഘോഷങ്ങൾക്കും വേണ്ടി വലിയ തോതിൽ പടക്കങ്ങൾ സ്റ്റോക്ക് ചെയ്ത് വെച്ച പടക്ക കടയുടെ പൂട്ട് തുറന്ന് പടക്കങ്ങളെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത് കാരണം നഗരം വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു.

തളിപ്പറമ്പിൽ നിന്നും,കണ്ണൂർ,പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നുമുള്ള അഗ്നിശമന സേനയും,പോലീസും,നാട്ടുകാരും ഒരുപോലെ 4 മണിക്കൂർ പ്രയത്നിച്ചാണ് തീ അണച്ചത്.

spot_img

Related Articles

Latest news