കുഞ്ഞു പാഠം – റസ്സാഖ് കിണാശ്ശേരി

പ്രവാസിക്ക് കോഴിക്കോട് ബീച്ചിൽ നിന്നും ചിലത് പറയാനുണ്ട്.
സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ സാംസ്കാരിക പ്രവർത്തകനും, കലാകാരനുമായ റസ്സാഖ് കിണാശ്ശേരി കോഴിക്കോട് ബീച്ചിൽ നിന്ന് ചെയ്ത വീഡിയോ പലരേയും കണ്ണ് തുറപ്പിക്കുന്നതായി.
പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് അവധിയ്ക്ക് എത്തിയപ്പോൾ പതിവുപോലെ ബീച്ചിൽ പ്രഭാത നടത്തത്തിനും മറ്റും എത്തിയപ്പോഴാണ് രണ്ടു പേർ ബീച്ച് പരിസരം വൃത്തിയാക്കുന്നത് കാണുന്നത്. കുറ്റിച്ചിറ സ്വദേശി മുഹമ്മദ് സാലിയും വെള്ളയിൽ തൊടിയിൽ അരുൺദാസും.
അന്നു മുതൽ അവർക്കൊപ്പം കൂടി കൊണ്ട് അവർക്ക് മീഡിയ സപ്പോർട്ട് നൽകി.ഒപ്പം ഒന്നിച്ച് വർക്കും ചെയ്തു തുടങ്ങി.
മനോഹരമായ കോഴിക്കോട് ബീച്ചും പരിസരവും ഇങ്ങിനെ വൃത്തിഹീനമാക്കുന്നതിനെതിരെ ബോധവൽക്കരണമെന്ന നിലയ്ക്ക് “കുഞ്ഞു പാഠം” എന്ന മൂന്ന്, മിനുറ്റ് ഹ്രസ്വചിത്രം ചെയ്തു.

നിരവധി സ്കൂളുകളിലും Spc ക്യാമ്പുകൾ റസിഡ: അസോസിയേഷനുകളുടെയും മറ്റ് പൊതുപരിപാടികളിലും പ്രദർശിപ്പിച്ചു.
ഇത്തവണയും അവധിയ്ക്കെത്തിയപ്പോൾ മുൻകാല അവസ്ഥകൾ തന്നെയാണ് ബീച്ചിൽ എത്തുന്നവരുടെ രീതി.
ഇത്രസുന്ദരമായ ഒരിടം ഇങ്ങിനെ വൃത്തിഹീനമാക്കുന്നതിലൂടെ കോവിഡ് അടക്കം പകർച്ച വ്യാധികൾ പടർന്നുപിടിക്കാൻ എളുപ്പമാണ്.
ഇന്ന് കാലത്ത് വളരേ മോശമായ അവസ്ഥ കണ്ടപ്പോൾ സമൂഹത്തോട് ഒന്നുണർത്തണമെന്ന് കരുതിയാണ് ലൈവ് ചെയ്തത്.
ഇരുപത് വർഷമായി സൗദിയിൽ പ്രവാസിയായ റസ്സാഖ് കിണാശ്ശേരി പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവ പങ്ക് വഹിക്കുന്നുണ്ട്.

spot_img

Related Articles

Latest news