കുവൈത്ത് സിറ്റി: കുവൈത്തിൽ വരുന്നവർ 48 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് തെളിയിക്കണം. നേരത്തെ 72 മണിക്കൂറിനുള്ളിൽ എടുത്താൽ മതിയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗത്തിേൻറതാണ് തീരുമാനം. ഡിസംബർ 26 മുതലാണ് ഉത്തരവിന് പ്രാബല്യം. കുവൈത്തിലെത്തുന്നവർക്കുള്ള ക്വാറൻറീൻ ഏഴ് ദിവസമുള്ളത് പത്തുദിവസമാക്കി ഉയർത്തിയിട്ടുണ്ട്.
72 മണിക്കൂർ കഴിഞ്ഞ് പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ പുറത്തിറങ്ങാൻ അനുമതിയുണ്ടാകും. അതായത് മൂന്നുദിവസം നിർബന്ധിത ഹോം ക്വാറൻറീൻ അനുഷ്ടിക്കേണ്ടി വരും. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രിസഭ രാജ്യനിവാസികളോട് അഭ്യർഥിച്ചു.
Mediawings: