മുന്‍ കോണ്‍ഗ്രസ് എം.പിയും മന്ത്രിയുമായ കെ.വി. തോമസ് ഇനി സിനിമയില്‍. റോയ് പല്ലിശ്ശേരിയുടെ മൂന്നാമത്തെ ചിത്രമായ ‘ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി’യിൽ പ്രൊഫസര്‍ കെ. വി. തോമസ് കലാ സാംസ്കാരിക മന്ത്രിയായി വേഷമിടും. കഥാപാത്രത്തിനായി ഡബ് ചെയ്യാന്‍ കെ.വി. തോമസ് സ്റ്റുഡിയോയിലെത്തി.
ഒരു നടനെ സിനിമയ്ക്കുവേണ്ടി 46ല്‍ പരം രൂപമാറ്റങ്ങള്‍ ചെയ്തതിന് ഗിന്നസ്, യു ആര്‍ എഫ് വേള്‍ഡ് റെക്കോര്‍ഡുകള്‍, 42-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് എന്നിവ നേടിയ റോയ് പല്ലിശ്ശേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആര്‍.എസ്.വി. എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സജീറാണ് .
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍വികര്‍ ചെയ്ത ക്രൂരതയ്ക്ക് ബലിയാടാകേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥപറയുന്ന ചിത്രമാണ് ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടങ്ങാതെ തുടര്‍ന്നുകൊണ്ടിരിക്കുന്ന പകയുടെ ഇടയില്‍ നഗരത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് വന്ന കുറച്ച് ചെറുപ്പക്കാര്‍ പെട്ട് ചക്രശ്വാസം വലിക്കുന്നു. ദുഃഖവും നര്‍മ്മവും ഇടകലര്‍ത്തിയുള്ള നാടകീയ അവതരണമാണ് ഈ സിനിമയ്ക്ക്.
ഇരിങ്ങാലക്കുട, തൃശൂര്‍, വാടാനപ്പള്ളി, എറണാകുളം എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന സിനിമയില്‍ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളും വേഷമിടുന്നു. സലിം കുമാര്‍, കോട്ടയം പ്രദീപ്, മജീദ്, നന്ദ കിഷോര്‍, റോയി പല്ലിശ്ശേരി, ഷാജു ശ്രീധര്‍, ജെയിംസ് പാറക്കല്‍, സിദ്ധ രാജ്, കൊല്ലം തുളസി, മനുരാജ്, സൂര്യകാന്ത്, ശിവദാസ് മട്ടന്നൂര്‍, റോളി ബാബു, വിജു കൊടുങ്ങല്ലൂര്‍, ചിറ്റൂര്‍ ഉണ്ണികൃഷ്ണന്‍, മണി മേനോന്‍, മുഹമ്മദ് നിലമ്പൂര്‍, അമീര്‍ ഷാ, സയനന്‍, പ്രേമാനന്ദ്, സതീഷ് അമ്ബാടി, ശോഭന്‍ ദേവ്, ഗൗരി പാര്‍വതി, രേണുക, അംബിക മോഹന്‍, അമ്പിളി സുനില്‍, ഗീത വിജയന്‍, മോളി കണ്ണമാലി, രഷ്‌മ, സ്റ്റെഫി, ആനീസ് അബ്രഹാം എന്നിവര്‍ കഥാപാത്രങ്ങളായെത്തും.
കഥയും സംഭാഷണവും: മീര റോയ്, ക്യാമറ: ഷാജി ജേക്കബ്, നിതിന്‍ കെ. രാജ്, എഡിറ്റിംഗ്: ലിന്‍സണ്‍ റാഫേല്‍, സംഗീതസംവിധാനം: സിനോ ആന്റണി, വരികള്‍: ബെന്നി തയ്ക്കല്‍, ഗായകന്‍: ജാസി ഗിഫ്റ്റ്, അസോസിയേറ്റ് ഡയറക്ടര്‍: പ്രദീപ്, മേക്കപ്പ്: ലാല്‍ കരമന, സി. മോന്‍ കല്‍പ്പറ്റ, കോസ്റ്റ്യൂം: സൈമണ്‍ ഷിബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോസ് വരാപ്പുഴ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജിജി ദേവസി, മാനേജര്‍: സോമന്‍ പെരിന്തല്‍മണ്ണ, ഫൈറ്റ്: ഡ്രാഗണ്‍ ജിറോഷ്, പി.ആര്‍.ഒ. എ.എസ്. ദിനേശ്, സ്റ്റില്‍: ജോഷി അറവുങ്കല്‍.