ചെന്നൈ : പൂജാരിയാകാൻ സന്നദ്ധത പ്രകടിപ്പിച്ചു മുന്നോട്ടു വന്നാൽ പരിശീലിപ്പിക്കാൻ സർക്കാർ സൗകര്യമൊരുക്കുമെന്നു തമിഴ് നാട് ദേവസ്വം മന്ത്രി. സംസ്ഥാനത്തെ ഹിന്ദുമത സന്നദ്ധ വിഭവ വിനിയോഗ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മന്ത്രി പി.കെ. ശേഖർ ബാബുവിന്റെ പ്രതികരണം.
പൂജാരികളായി സേവനം ചെയ്യാൻ സന്നദ്ധരാകുന്ന സ്ത്രീകളെ സർക്കാർ അംഗീകരിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് മന്ത്രിയുടെ മറുപടി. ക്ഷേത്ര പൂജകൾ നടത്താൻ സ്ത്രീകൾ തയ്യാറായാൽ പരിശീലനം നൽകുമെന്ന് അവരെ പൂജാരികളായി സർക്കാർ നിയമിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
മുഖ്യമന്ത്രിയുമായി ആലോചിച്ചു മാത്രമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനവും ഉയർന്നിട്ടുണ്ട് .