ഇടതുപക്ഷക്കാര്‍ മാത്രമല്ല അതാഗ്രഹിക്കുന്നത്; കേരളത്തിന് പുറത്തുള്ളവരുടെ മനസിലും അതുണ്ട്
കൊച്ചി: കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് നടനും ഇടതുപക്ഷ അനുഭാവിയുമായ നടന്‍ ഹരീഷ് പേരടി. അത് തീര്‍ച്ചയായിട്ടും ഉണ്ടാകുമെന്നും ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രമല്ല ഇടതിന്റെ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നതെന്നും നടന്‍ പറഞ്ഞു. ഒരു മലയാള വാര്‍ത്താ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹരീഷ് പേരടി ഈ അഭിപ്രായം പറഞ്ഞത്.
‘എന്നെപോലെയുള്ള സാധാരണക്കാരായ ജനങ്ങളെല്ലാം അത് പ്രതീക്ഷിക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ, നിറവ്യത്യാസമില്ലാതെ, മതഭേദമന്യേ, സാധാരണക്കാരായ മനുഷ്യര്‍ അതാഗ്രഹിക്കുന്നു. മഹാമാരിയുടെ കാലത്തും പട്ടിണിക്കിടാതെ കൊണ്ടുപോയ ഒരു ജനകീയ സര്‍ക്കാരാണ്.’-നടന്‍ പറയുന്നു.സര്‍ക്കാരിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ആരോപണങ്ങളായി മാത്രം തുടരുകയാണെന്നും ഹരീഷ് പറഞ്ഞു.
ആ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജനക്ഷേമ പ്രവത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ചെയ്തത്. കേരളത്തിന് പുറത്തുള്ള ആളുകളും ഇടതിന്റെ ഭരണം തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. തങ്ങള്‍ക്ക് ഒരു തുടര്‍ച്ചയ്ക്കുള്ള സാദ്ധ്യത അവര്‍ കാണുന്നില്ല. പക്ഷെ ഇവിടെ ഒരു തുടര്‍ച്ച വേണമെന്നും അതൊരു തുടക്കമായിരിക്കുമെന്നും ഒറ്റപ്പെട്ട നിലയിലാണെങ്കിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ചിലരും കരുതുന്നു. ഹരീഷ് പറഞ്ഞു.