നിഞ്ച 300 : വില പ്രഖ്യാപനം ഉടന്‍

ബൈക്കിന്റെ ചിത്രങ്ങൾ പുറത്ത്

നിഞ്ച 300 സൂപ്പര്‍ സ്പോര്‍ട്‌സ് ബൈക്കിന്റെ ബിഎസ്6 പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കവസാക്കി.ബൈക്കിന്‍റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. 2021 ബിഎസ്6 നിഞ്ച 300-ന്റെ വില പ്രഖ്യാപനം മാര്‍ച്ച്‌ ആദ്യവാരം തന്നെയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മോട്ടോര്‍സൈക്കിളിനെ കവസാക്കി ഇന്ത്യയുടെ ഔദ്യോഗിക വെബ്സെറ്റില്‍ ഇതുവരെ ഉള്‍പ്പെടുത്തിയില്ല.

2021 മോഡലില്‍ ഗ്രീന്‍, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങള്‍ സംയോജിപ്പിക്കുന്ന പുതുമയുള്ള ഒരു കളര്‍ ഓപ്ഷനും ലഭ്യമാണ്. ബോഡിയിലുടനീളം നിരവധി റെഡ് ഹൈലൈറ്റുകള്‍ നല്‍കിയിരിക്കുന്നത് ബൈക്കിന് ഒരു സ്പോര്‍ട്ടി ലുക്ക് നല്‍കുന്നു.

ഫെയറിംഗ് ഇന്റഗ്രേറ്റഡ് ഫ്രണ്ട് ബ്ലിങ്കറുകള്‍, ഡ്യുവല്‍-പോഡ് ഹെഡ്‌ലൈറ്റ്, മസ്കുലര്‍ ഫ്യൂവല്‍ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈല്‍ സീറ്റുകള്‍, എക്‌സ്‌ഹോസ്റ്റിലെ ക്രോം ഹീറ്റ്‌ഷീല്‍ഡ് എന്നിവയെല്ലാം നല്‍കിയിരിക്കുന്നു.

 

spot_img

Related Articles

Latest news