കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവരുടെ പെണ്മക്കളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സിൽ കവിയരുത്. കുടുംബ വാർഷിക വരുമാനം 3,00,000 രൂപയിൽ കവിയാൻപാടില്ല.വായ്പാ തുക ഏഴു ശതമാനം
പലിശ നിരക്കിൽ മാസത്തവണകളായി അഞ്ചു വർഷം കൊണ്ട് തിരിച്ചടക്കണം. പരമാവധി വായ്പാ തുക 2,00,000 – രൂപയാണ്. വായ്പയ്ക്ക് ഈടായി കോർപ്പറേഷന്‍റെ നിബന്ധകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം.
അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്‍റെ കണ്ണൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0497 2705036
Media wings :