പള്ളിക്കൽ ബസാർ എയർപോർട്ട് റോഡ് പൊട്ടിപൊളിഞ്ഞ അവസ്ഥയിൽ:, പരിഹാരം ആവശ്യപെട്ട് നാട്ടുകാർ.

പള്ളിക്കൽ ബസാർ-എയർപോട്ട്‌ റോഡിന്റെ ശോചനിയാവസ്ഥ പരിഹരികെണമെന്നആവശ്യം ശക്തമാകുന്നു. തൃശൂർ-കോഴിക്കൊട് ദേശിയപാതയിൽ മലപ്പുറം- കോഴിക്കോട് ജില്ല അതിർത്തിക്കടുത്തെ കാക്കഞ്ചേരി ഭാഗത്ത് നിന്നും പള്ളിക്കൽ ബസാർ.ആൽപറമ്പ് വഴി കാലിക്കറ്റ് എയർ പോട്ടിലേക്ക് നിരവധി വാഹനങ്ങളാണ് ദിനേന കടന്ന്പോകുന്നത് പള്ളിക്കൽ ബസാറിൽ നിന്നും കൊടപ്പുറം വഴി കോഴിക്കോട്-പാലക്കാട്
ഹൈവേയിലൂടെ എയർപോർട്ടിലേക്കെത്താമെങ്കിലും അതുവഴി പോകുന്നതിനേക്കാൾ രണ്ട് കിലോമീറ്റർ ദൂരക്കുറവും ഹൈവേ റോഡിലെ ഗതാഗതക്കുരുക്കും ഒഴിവായി കിട്ടുന്നതിനാൽ എയർപോർട്ടിലേക്കുള്ളവാഹനങ്ങളേറേയും പള്ളിക്കൽ ബസാർ-ആൽപറമ്പ് വഴിയാണ് പോകുന്നത്. എന്നാൽ പല ഭാഗത്തും റോഡ് തകർന്ന അവസ്ഥയിലായതിനാൽ യാത്ര ദുഷ്കരമായിരിക്കുകയാണ്. കരിപ്പൂർ മുതൽ ആൽപറമ്പ് വരെ നേരത്തെ റോഡ് പുനരുദ്ധാരണം നടത്തിയെങ്കിലും ബാക്കി ഭാഗങ്ങളിൽ പലയിടത്തും റോഡ് തകർന്ന നിലയിലാണ്. പള്ളിക്കൽ ബസാറിൽ നിന്നും അഞ്ച് കിലോ മീറ്ററോളം ദൂരം മാത്രമുള്ള റോഡിൽ തകർന്ന ഭാഗങ്ങൾ ഒന്നിച്ച് പുനരുദ്ധാരണം നടത്താൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.ദേശീയപാത കാക്കഞ്ചേരി വഴി കാലിക്കറ്റ് അന്താരാഷ്ട്ര എയർപോർട്ടിലെക്കു ൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ പള്ളിക്കൽ ബസാർ- എയർ പോർട്ട് റോഡിൽ ആവശ്യമായ ഇടങ്ങളിൽ ഓടകൾ നിർമിച്ചും നടപ്പാതയൊരുക്കിയും റോഡ് റബ്ബർ റൈസ്ഡ് ചെയ്യാൻ നടപടിയുണ്ടാകണമെന്നാണ് നാടിന്റെയും നാട്ടുകാരുടെയും ആവശ്യം.

spot_img

Related Articles

Latest news