പ്രവാസി സാമൂഹിക പ്രവർത്തകൻ ഷറഫുദ്ദീന് ഡോക്ടറേറ്റ്

ദമ്മാം: പ്രവാസച്ചൂടിനിടയിലും, തിരക്കുകൾക്കിടയിലും നിശ്ചയദാർഢ്യം കൊണ്ട്‌ ഡോക്റ്ററേറ്റ്‌ എന്ന തന്റെ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്‌ സാമൂഹിക പ്രവർത്തകനായ
ഡോ: ഷറഫുദ്ദീൻ.
ഇരുപത്തിയൊന്ന് വർഷങ്ങൾക്ക്‌ മുൻപ്‌ ജീവിതോപാതി തേടി സൗദിയിലെത്തിയ ഷറഫുദ്ദീൻ ഇനി മുതൽ ഡോ: ഷറഫുദ്ദീൻ. മലപ്പുറം ചങ്ങരംകുളം പെരുമുക്ക്‌
സ്വദേശിയായ ഷറഫു എന്ന് ചുരുക്കപ്പേരിൽ വിളിക്കുന്ന ഷറഫുദ്ദീനാണ്‌ കഴിഞ്ഞ
ഏതാനും വർഷങ്ങളുടെ
തന്റെ അധ്വാനം കൊണ്ട്‌ കമ്പ്യൂട്ടർ സയൻസിൽ ഡോക്റ്ററേറ്റ്‌ കരസ്ഥമാക്കിയത്‌.

കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിലധികമായി അൽഖൊബാറിലുള്ള ഷറഫുദീൻ അറാംകൊയിൽ പ്രോഗ്രാമറായി ജോലി ആരംഭിക്കുകയും ഇപ്പോൾ ഡാറ്റാ
സയന്റിസ്റ്റായി ജോലി ചെയ്ത്‌ വരികയുമാണ്‌.
പഠനം പൂർത്തീകരിക്കുന്നതിന്‌ മുൻപ്‌ തന്നെ പ്രവാസ ലോകത്തേക്ക്‌ കാലെടുത്ത്‌ വച്ച അദ്ദേഹം ഇവിടെ ജോലി ചെയ്യുന്നതിനിടയിൽ തന്നെയാണ്‌
തന്റെ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കുന്നത്‌.
വർഷങ്ങൾക്ക്‌ മുൻപ്‌ തുടങ്ങിയ ഡോക്റ്ററേറ്റ്‌ എന്ന സ്വപ്നം ജോലിത്തിരക്കുകൾക്കിടയിൽ ഇപ്പോഴാണ്‌ അദ്ദേഹത്തിന്‌ പൂർത്തിയാക്കാനായത്‌.
പുതിയ കണ്ടുപിടിത്തങ്ങൾക്ക്‌ 3 പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ 6 ലേഖനങ്ങൾ ഇന്റർ നാഷണൽ സയൻസ്‌ ജേണലുകളിൽ പ്രസിദ്ധീകരിച്ച്‌ വന്നിട്ടുണ്ട്‌.
വിവിധ ഇന്റർനാഷണൽ ടെക്നോളജി /സയൻസ് കോൺഫറൻസ്കളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും കൊച്ചി രാജഗിരിയിൽ 2015 ൽ നടന്ന നോളേജ് കോൺഫറൻസിൽ ബെസ്റ്റ് പേപ്പർ അവാർഡ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

തങ്ങൾക്ക്‌ ലഭ്യമായ ജോലിയിൽ നിന്ന് മുക്തി നേടി പുതിയ പഠന മേഘലകളിൽ
മറ്റൊന്നും ആലോചിക്കാനോ, ചിന്തിക്കാനോ ബഹുഭൂരിപക്ഷം പ്രവാസികൾക്കും കഴിയാതിരിക്കുമ്പോഴാണ്‌ നിശ്ചയ ദാർഢ്യത്തിലൂന്നിയ പരിശ്രമം കൊണ്ട്‌ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ഷറഫുദ്ദീൻ ഡൊക്റ്ററേറ്റ്‌ കരസ്ഥമാക്കിക്കൊണ്ട്‌ പ്രവാസികൾക്കിടയിൽ വേറിട്ട മാതൃകയാകുന്നത്‌.
പ്രവാസത്തിന്‌ മുൻപ്‌ തിരുവനന്തപുരം ടെക്ക്‌നോപ്പാർക്കിൽ നെറ്റ്‌ വർക്ക്‌ സിസ്റ്റം ആന്റ്‌ ടെക്ക്‌നോളജി എന്ന കമ്പനിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഷറഫുദ്ദീൻ രണ്ട്‌ വർഷത്തിന്‌ ശേഷം ജപ്പാനിലെ തോഷിബ മേഡിക്കൽസിൽ ആറ്‌ മാസം ജോലി ചെയ്ത ശേഷമാണ്‌ രണ്ടായിരത്തിൽ സൗദിയിൽ എത്തുന്നത്‌.

ജോലി, പഠനം എന്നിവയോടൊപ്പം സാമൂഹിക പ്രവർത്തന രംഗത്തും സജീവമായ ഷറഫു പ്രവിശ്യയിലെ
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ഇന്ത്യൻ സോഷ്യൽ ഫോറം തുടങ്ങിയ പ്രവാസി കൂട്ടായ്മകളിൽ നേതൃത്വപരമായ പങ്ക്‌ വഹിച്ച്‌ വരുന്നു. കഴിവും പ്രാപ്തിയുമുള്ള സാമൂഹിക പ്രവർത്തകരെ വാർത്തെടുക്കുന്നതിനായി കിഴക്കൻ പ്രവിശ്യയിൽ
അദ്ദേഹം നിരവധി
മാനേജ്മെന്റ്, സോഫ്റ്റ്‌ സ്കിൽ ഡെവലപ്പ്മെന്റ് വർക്ക്ഷോപ്പുകൾ
നടത്തിയിരുന്നു.

കുടുംബ സമേതം ഖോബാറിൽ താമസിക്കുന്ന ഷറഫുദ്ദീന്റെ ഭാര്യയും അദ്ദേഹത്തെപ്പോലെ സാമൂഹിക പ്രവർത്തന രംഗത്ത്‌ സജ്ജീവമാണ്‌. സാമൂഹിക പ്രവർത്തകയായ അസീലയാണ്‌ ഭാര്യ. ഏക മകൾ മർവ്വ ഷഹാദ ഇപ്പോൾ പന്ത്രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌.
ജീവിതം പച്ചപിടിപ്പിക്കാനായി പ്രവാസം പൂകുന്ന പലരുടേയും പല കഴിവുകളും പ്രവാസത്തിന്റെ ചൂടേറ്റ്‌ വാടുമ്പോഴാണ്‌ തൊഴിലിനൊപ്പം പ്രവാസ ഭൂമികയിൽ നിന്ന് കൊണ്ട്‌ ഷറഫുദ്ദീൻ നേടിയെടുത്ത അക്കാദമിക വിജയവും പ്രൊഫഷണൽ വിജയവും പ്രവാസികൾക്ക്‌ വലിയ മാതൃകയാകുന്നത്‌.

spot_img

Related Articles

Latest news