ഇരിട്ടി: വികാസ് നഗര്‍ സ്വദേശിയായ മനാഫ്- അന്‍സീറ ദമ്ബതികളുടെ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഐറമോളുടെ ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു.ഗുരുതര കരള്‍ രോഗം ബാധിച്ചതിനാല്‍ ഉടന്‍ കരള്‍ മാറ്റി വെക്കല്‍ ശാസ്ത്രക്രിയ നടത്തണമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോഴിക്കോട് ആശുപത്രിയില ഡോക്ടര്നിര്ദേശിച്ചിട്ടുണ്ട്.ശാസ്ത്രക്രിയക്ക് 20 ലക്ഷം രൂപയും തുടര്‍ ചികിത്സക്കുള്ള തുകയും ആവശ്യമായി വന്നിരിക്കുകയാണ്. നിര്‍ധന കുടുംബാംഗങ്ങളായ മാതാപിതാക്കള്‍ക്കും കുടുബത്തിനും ഇത്രയും ഭീമമായ തുക താങ്ങാവുന്നതിനുമപ്പുറമാണ്.
ഫെഡറല്‍ ബാങ്ക് ഇരിട്ടി ശാഖയിലെ അക്കൗണ്ടില്‍ സഹായധനം കൈമാറാം. അക്കൗണ്ട് നമ്ബര്‍: 14580100170757, ഐ.എഫ്.എ എസ് സി: എഫ്.ഡി.ആര്.എല്‍.0001458, ഫോണ്‍ പേ: 7025659778.
Dailyhunt