പാചക വാതക വില കൂട്ടി

പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 73.50 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗാർഹിക സിലിണ്ടറിന്റെ വില 891.50 രൂപയായും വാണിജ്യ സിലിണ്ടറിന്റെ വില 1692.50 രൂപയുമായി വർധിപ്പിച്ചു.

പെട്രോൾ, ഡീസൽ വില കുറഞ്ഞു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് 101 രൂപ 49 പൈസയും ഡീസലിന് 93 രൂപ 53 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 56 പൈസയും ഡീസലിന് 95 രൂപ 53 പൈസയുമായി വില താഴ്ന്നു.

spot_img

Related Articles

Latest news