ലോകകപ്പ് ഡ്യൂട്ടിക്കിടെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് താഴെ വീണു; കെനിയന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം;

ദോഹ: ഖത്തറിലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പ്രധാന വേദികളില്‍ ഒന്നായ ലുസൈല്‍ സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം. കെനിയന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരനാണ് ഡ്യൂട്ടിക്കിടെ സ്റ്റേഡിയത്തിലെ എട്ടാം നിലയില്‍ നിന്ന് വീണ് മരിച്ചത്. കുടിയേറ്റ തൊഴിലാളിയായ ജോണ്‍ നു കിബുവെയാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു ഡ്യൂട്ടിക്കിടെ ഇയാള്‍ എട്ടാം നിലയില്‍ നിന്ന് താഴെ വീണത്. 24വയസാണ് ജോണിന് പ്രായം. മരണ വിവരം ജോണിന്റെ തൊഴിലുടമ ഉറ്റവരെ അറിയിച്ചു.

അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സത്തിനുശേഷമാണ് കിബുവെ സ്റ്റേഡിയത്തില്‍ നിന്ന് വീണത്. നവംബര്‍ 10 നാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കിബുവെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് കിബുവെ മരണത്തിന് കീഴടങ്ങിയത്. കിബുവെയുടെ മരണത്തെത്തുടര്‍ന്ന് ഖത്തര്‍ സുപ്രീം കമ്മിറ്റി അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

അവന് നീതി നടപ്പിലാക്കാനുള്ള പോരാട്ടത്തിനുള്ള പണം തങ്ങളുടെ പക്കലില്ല എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് ആഗ്രഹമുണ്ടെന്നാണ് ജോണിന്റെ സഹോദരി ആന്‍വാജിറു സിഎന്‍എന്നിനോട് പ്രതികരിച്ചത്. ജോണിന്റെ മരണം സംബന്ധിച്ച്‌ സിഎന്‍എന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ ദോഹയിലെ ഹമദ് ജനറല്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചതിന്റെ രേഖകള്‍ ലഭിച്ചിരുന്നു. ഇതില്‍ വിശദമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റും മുഖത്ത് പൊട്ടലുകളോടെയും ഇടുപ്പെല്ലില്‍ പൊട്ടലുമായാണ് ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ സംഘത്തിന്റെ എല്ലാ പരിശ്രമങ്ങള്‍ക്ക് ശേഷവും ജോണ്‍ മരിച്ചതായാണ് ലോകകപ്പ് സംഘാടകര്‍ പ്രസ്താവനയില്‍ പറയുന്നത്. ഡിസംബര്‍ 13 ചൊവ്വാഴ്ചയാണ് ജോണ്‍ മരിച്ചതെന്നും പ്രസ്താവന വിശദമാക്കുന്നു. ഏററവുമടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായും കുടുംബത്തിന്റെ ദുഃഖത്തില്‍ അവരോടൊപ്പം ചേരുന്നതായും പ്രസ്താവന വിശദമാക്കുന്നു. വീഴ്ചയില്‍ ജോണിന് ഗുരുതര പരിക്കേറ്റെന്ന് നേരത്തെയും സംഘാടകര്‍ വിശദമാക്കിയിരുന്നു. ജോണ്‍ സ്റ്റേഡിയത്തില്‍ നിന്ന് വീഴാനിടയായ സാഹചര്യത്തേക്കുറിച്ച്‌ അന്വേഷണം നടത്തുമെന്ന് സംഘാടകര്‍ വിശദമാക്കി.

spot_img

Related Articles

Latest news