എ.എം.ആഷിഖിന് ആദരവും ബിരിയാണി ചലഞ്ചിന്​ ഐക്യദാര്‍ഢ്യവും

കൊടിയത്തൂര്‍: പ്രഫഷനല്‍ എക്സലന്‍സ് അവാര്‍ഡ് നേടിയ കൊടിയത്തൂര്‍ സ്വദേശി എ.എം. ആഷിഖ് സി.എസിനെ കോട്ടമ്മല്‍ ചങ്ക്‌സ് കൂട്ടായ്മ ആദരിച്ചു. സിറ്റി ടയേഴ്‌സ് എം.ഡി. എം.കെ. ഹകീം ഉപഹാരം നല്‍കി. മുക്കം ഗ്രെയ്സ് പാലിയേറ്റിവ് കെയര്‍ പാവപ്പെട്ട രോഗികള്‍ക്കുവേണ്ടി ഫെബ്രുവരി 20ന് നടത്തുന്ന ബിരിയാണി ചലഞ്ചില്‍ കുടുംബസമേതം പങ്കാളികളാകാനും തീരുമാനിച്ചു.

ബിരിയാണി ചലഞ്ചിന് മുക്കത്തെയും പരിസര പ്രദേശങ്ങളിലെയും കൂട്ടായ്മകള്‍ എല്ലാ നിലക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എം.എ. സലീം, ഷാഹില്‍ കണ്ണാട്ടില്‍, ഖമറുസ്സമാന്‍, ഫൈസല്‍ പുതുക്കുടി, എം. ഷഫീര്‍ എന്നിവര്‍ സംസാരിച്ചു.

 

spot_img

Related Articles

Latest news