ചെന്നൈ : എൻ ഡി എ സഖ്യത്തെ പരാജയപ്പെടുത്തി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ഡി. എം. കെ. സഖ്യത്തെ ആശംസ അറിയിക്കാൻ കമലഹാസൻ സ്റ്റാലിന്റെ വീട്ടിൽ എത്തി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണു കമലഹാസൻ സ്റ്റാലിന്റെ തേനാംപേട്ടിലെ ചിത്തരഞ്ജന് പാര്‍ക്കിലെ വീട്ടിലെത്തിയത്.
വെള്ളിയാഴ്ച എം.കെ. സ്റ്റാലിൻ തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. പാര്‍ട്ടി ആസ്ഥാനമായ ചെന്നൈയിലെ അണ്ണാ അറിവാലയത്തില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ സ്റ്റാലിനെ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ബുധനാഴ്ച പത്തുമണിയോടെ സ്റ്റാലിന് ഗവര്‍ണര്‍ ഭന്‍വാരിലാല്‍ പുരോഹിതിനെ സന്ദര്‍ശിച്ചു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും.
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സത്യപ്രതിജ്ഞ ചടങ്ങു ലളിതമായിരിക്കുമെന്നു നേരത്തെ തന്നെ അറിയിച്ചിരുന്നു.