ആലപ്പുഴ : ജില്ലയിൽ യു.ഡി.എഫിന് ഏറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ജില്ലാ ഡി.സി.സി. പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമാണ് ജില്ലയിൽ നിന്ന് വിജയിച്ച ഏക പ്രതിനിധി.
പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് എം.ലിജു അറിയിച്ചു. എൽ.ഡി. എഫ് ഉയർത്തിയ കൊടുങ്കാറ്റിൽ നിരവധി നേതാക്കൾക്ക് പരാജയത്തിന്റെ കയ്പുനീർ അനുഭവിക്കേണ്ടി വന്ന തിരഞ്ഞെടുപ്പാണ് 2021ലേത്.