പിണറായിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എല്‍. ഡി. എഫ് നേടിയ മികച്ച വിജയത്തിന് പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. വ്യത്യസ്ത വിഷയങ്ങളില്‍ നമ്മള്‍ തുടര്‍ന്നും സഹകരിക്കുമെന്നും ഇന്ത്യയില്‍ നിന്ന് കൊവിഡ് മഹാമാരി നിയന്ത്രിക്കുന്നത് ഉറപ്പാക്കുമെന്നും പിണറായിക്ക് അയച്ച അനുമോദന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയം നേടിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, അസാം മുഖ്യമന്ത്രി സര്‍ബാനന്ദ് സോണോവാള്‍, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ എന്നിവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

spot_img

Related Articles

Latest news