ന്യൂഡൽഹി : തന്റെ വസതിക്കു മുൻപിൽ പോലീസ് റോന്തു ചുറ്റുന്നതു പിൻവലിക്കാൻ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ഡൽഹി പോലീസിൽ പരാതി നൽകി.താൻ അങ്ങനെ ഒരാവശ്യം അറിയിച്ചിട്ടില്ലെന്നും അവർ അറിയിച്ചു.
തന്റെ വസതിക്കു മുൻപിൽ പോലീസിനെ അയച്ചിരിക്കുന്നത് തന്നെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് സംശയിക്കുന്നതായി അവർ അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനും ബി ജെ പി ക്കുമെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പാർലിമെന്റിൽ അവരുടെ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇത്തരം ഒരു ആശങ്ക അവർ പങ്കു വെച്ചത്. നിരീക്ഷണം അവസാനിപ്പിച്ച് പോലീസിനെ പിൻവലിക്കാൻ അവരെ ഡൽഹി പോലീസിൽ പരാതി നൽകി.