മലപ്പുറത്തെ ചൂട് ഇരട്ടിക്കും

മ​ല​പ്പു​റം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം മ​ല​പ്പു​റം ലോ​ക്​​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​​പ്പും​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ല്‍ പ്ര​ചാ​ര​ണം കൊ​ഴു​ക്കും. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി സ്ഥാ​നം രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ്​ മ​ല​പ്പു​റ​ത്ത്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ക​ള​മൊ​രു​ങ്ങി​യ​ത്. ഏ​പ്രി​ല്‍ ആ​റി​ന്​ ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം സം​സ്ഥാ​ന​ത്ത്​ മ​ല​പ്പു​റ​ത്ത്​ മാ​ത്ര​മാ​ണ്​ ലോ​ക്​​സ​ഭ​യി​ലേ​ക്കും ഉ​പ​തെ​​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ നാ​ല്​ വ​ര്‍​ഷ​ത്തി​നിടെ മ​ല​പ്പു​റം പാ​ര്‍​ല​മ​ന്‍​റ്​ മ​ണ്ഡ​ല​ത്തി​ലേ​ക്ക്​ ന​ട​ക്കു​ന്ന മൂ​ന്നാ​മ​​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മു​ന്‍ അം​ഗം ഇ. ​അ​ഹ​മ്മ​ദ്​ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ 2017 ഏ​പ്രി​ലി​ലെ​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ്​ കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ല്‍.​എ സ്ഥാ​നം രാ​ജി​വെ​ച്ച്‌​​ മ​ത്സ​രി​ച്ച​ത്. 2019ല്‍ ​ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ദ്ദേ​ഹ​മാ​യി​രു​ന്നു മ​ല​പ്പു​റ​ത്തു​നി​ന്ന്​ വി​ജ​യി​ച്ച​ത്. സം​സ്ഥാ​ന രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക്​ മ​ട​ങ്ങി​വ​രാ​ന്‍ എം.​പി സ്ഥാ​നം രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ്​ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്.

യു.​ഡി.​എ​ഫി​ല്‍ മു​സ്​​ലിം ലീ​ഗ്​ സ്ഥാ​നാ​ര്‍​ഥി​യാ​യി എം.​പി. അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി, എ​ന്‍. ഷം​സു​ദ്ദീ​ന്‍, കെ.​എ​ന്‍.​എ. ഖാ​ദ​ര്‍ എ​ന്നി​വ​രാ​ണ്​ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. എ​ല്‍.​ഡി.​എ​ഫി​ല്‍ സ്ഥാ​നാ​ര്‍​ഥി ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഏ​ഴ്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ള്‍

മ​ല​പ്പു​റം പാ​ര്‍​ല​മെന്‍റ്​ മ​ണ്ഡ​ല​ത്തിന്റെ പ​രി​ധി​യി​ല്‍ മ​ല​പ്പു​റം, കൊ​ണ്ടോ​ട്ടി, വ​ള്ളി​ക്കു​ന്ന്, വേ​ങ്ങ​ര, മ​ഞ്ചേ​രി, പെ​രി​ന്ത​ല്‍​മ​ണ്ണ, മ​ങ്ക​ട എന്നീ ഏ​ഴ്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​ണ്​ ഉ​ള്‍​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ​യു​ള്ള വോ​ട്ട​ര്‍​മാ​ര്‍​ക്ക്​ ര​ണ്ട്​ വോ​ട്ടി​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ഴ്​ മ​ണ്ഡ​ല​ങ്ങ​ളി​ലും കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക്​ മി​ക​ച്ച ലീ​ഡാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഏ​ഴ്​ ഇ​ട​ങ്ങ​ളി​ലും യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി​രു​ന്നു വി​ജ​യം. ഏ​ഴ്​ സീ​റ്റി​ലും മു​സ്​​ലിം ലീ​ഗാ​ണ്​ മ​ത്സ​രി​ക്കു​ക. അ​തേ​സ​മ​യം, ഒ​ടു​വി​ല്‍ ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫി​ന്​ നേ​രി​യ മു​ന്‍​തൂ​ക്ക​മു​ണ്ട്.

spot_img

Related Articles

Latest news