സ്വതന്ത്രമായി ചിന്തിക്കുന്ന മലപ്പുറത്തെഒ രുകൂട്ടം സ്ത്രീകളുടെ നേതൃത്വത്തിൽ”നമ്മൾ അതിജീവിതക്കൊപ്പം ” മനുഷ്യ സംഗമം സംഘടിപ്പിച്ചു.
നീതിതേടുന്ന എല്ലാ അതിജീവിതമാർക്കുംഒപ്പമുണ്ടെന്നു പ്രഖ്യാപിക്കുന്ന, ‘നമ്മൾഅതിജീവിതക്കൊപ്പം’ മനുഷ്യ സംഗമം,പ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്ത് മലപ്പുറം ബസ്റ്റാന്റ് ഓഡിറ്റോറിയത്തിൽനിലമ്പൂർ ആയിഷ ഉൽഘാടനം ചെയ്തു.
കലാ- സാഹിത്യ- സംഗീത പ്രവർത്തകർപങ്കാളികളായി. ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽനിന്നുള്ളവരുടെ നിറഞ്ഞസാന്നിദ്ധ്യം കൂടിയായപ്പോൾ ഒത്തുചേർന്നമനുഷ്യക്കൂട്ടം ഒരു വലിയ പ്രതിരോധനിരയായി.
കെ.അജിത, അഡ്വ.ടി. ബി. മിനി, അഡ്വ.ആശ ഉണ്ണിത്താൻ, അർച്ചന പത്മിനി,എം. സുൽഫത്ത്, അഡ്വ. സുധ ഹർദ്വാർ,ദിവ്യ ദിവാകർ, Dr. സിന്ധു പി, റസീന കെ.കെഎന്നിവരടങ്ങിയ സ്ത്രീവേദി, വരാനിരിക്കുന്നഒരു വലിയ മാറ്റത്തിൻ്റെ ചിത്രം വരച്ചുവെച്ചു.

