കോട്ടയം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ് : സൗദി അറേബ്യാൻ മാർക്കറ്റിംഗ് കമ്പനിയിൽ ക്വാളിറ്റി ഇൻസ്പെക്റ്ററായി ജോലി ചെയ്തു വന്നിരുന്ന മലയാളി യുവാവ് ഹൃദയാഘാത്തെ തുടർന്ന് മരണപെട്ടു. കോട്ടയം മണർകാട് സ്വദേശി കെപി അബ്രഹാമിന്റെയും സാറാമ്മയുടെയും മകൻ അനൂപ് എബ്രഹാം ( 43 വയസ്സ് ) ആണ് മരണപ്പെട്ടത്. അനീജ മറിയം ജോസഫ് ആണ് ഭാര്യ. മൂന്നു വയസ്സുള്ള റെബേക്ക എബ്രഹാം മകളാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി, ഇന്ത്യൻ കൾച്ചറൽ ഫണ്ടേഷൻ സഫ്‌വ വളണ്ടിയേഴ്‌സ് കമ്പനി അധികൃതരുടെ സഹകരണത്തോടെ
നിയമ നടപടികൾ പൂർത്തിയാക്കി വരുന്നു.

ഐ സി എഫ് സർവീസ് സമിതി പ്രസിഡന്റ് ഇബ്രാഹിം കരീം സിക്രട്ടറി ജബ്ബാർ കുനിയിൽ സഫ്‌വ വളണ്ടിയർ കോഡിനേറ്റർ റസാഖ് വയൽകര എന്നിവരും കമ്പനി പ്രധിനിധികളായ, മനു, സിദ്ദീഖ്‌ കൊളപ്പുറം എന്നിവർ രംഗത്തുണ്ട്

spot_img

Related Articles

Latest news