ആര്യാടൻ മുഹമ്മദിന്റെ നിര്യാണം – മതേതര ചേരിക്ക് തീരാ നഷ്ട്ടം – റിയാദ് ഓ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി

 

മുൻമന്ത്രിയും, മുതിർന്ന് കോൺഗ്രസ് നേതാവുമായ ശ്രി ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഓ.ഐ.സിസി . റിയാദ് സെൻട്രൽ കമ്മിറ്റി അഗാധമായ ദുഃഖം രേഖപെടുത്തുന്നു. സാധാരണക്കാരായ പ്രവർതകരുമായി വളരെ അടുത്ത ഹൃദയബന്ധം സൂക്ഷിച്ചു പോന്ന ചുരുക്കം ചില കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. മതമൗലീകവാദത്തിനും, തീവ്രവർഗീയവാദത്തിനുമെതിരെ അതിശക്തമായ നിലപാടെടുത്ത മതേതര വ്യക്തിത്വം.മരണംവരെയും ആ നിലപാടിൽ ഒരു തുള്ളി വെള്ളം പോലും ചേർത്തില്ല എന്നത് തന്നെയാണ് മറ്റുള്ളവരിൽ നിന്നും അദ്ധേഹത്തെ ഏറെ വ്യത്യസ്ഥനാക്കുന്നത്.അദ്ദേഹത്തിന്റെ വിയോഗം കേരള പൊതു സമൂഹത്തിനും കോൺഗ്രസ് പ്രസ്ഥാനത്തിനും തീരാ നഷ്ടമാണെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

spot_img

Related Articles

Latest news