സൗദി ദേശീയ ദിനം ദമാം പ്രവാസി മലയാളി ഫൗണ്ടേഷൻ ആഘോഷിച്ചു

 

ദമാം :പ്രവാസി മലയാളി ഫൗണ്ടേഷൻ ദമ്മാം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദിയുടെ 92 മത് ദേശീയ ദിനാഘോഷം ആചരിച്ചു
ആക്ടിംഗ് പ്രസിഡൻ്റ് മുരളീധരൻ്റെ  അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങ് സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ബിജു ദേവസ്സി ഉദ്‌ഘാടനം ചെയ്തു.
റീജണൽ അഡ്വൈസറി മെമ്പറായ ലിജോ ജോർജ്ജ് ,വൈസ് പ്രസിഡൻ്റ് സത്താർ ആലുവ,കൺവീനർ അലക്സ് ആലപ്പുഴ,ഇല്യാസ് മഠത്തിങ്കൽ, സുധീർ പുനയം എന്നിവർ ആശംസകൾ അർപ്പിച്ചു.
ലോക മഹാ മാരിയായ കോവിട് സൗദിയിലും പടർന്നപ്പോൾ പ്രവാസ സമൂഹത്തെയും ചേർത്ത് പിടിച്ചു കരുതൽ നൽകിയ സൗദി ഭരണാധികാരികൾക്ക് യോഗത്തിൽ സംവബന്ധിച്ചവർ നന്ദി പറഞ്ഞു.
പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്ന സൗദിയുടെ ഭരണാധികാരികൾക്കും രാജ്യത്തിനും ആശംസകൾ അറിയിച്ചു.
വർണ്ണാഭമായ ചടങ്ങിൽ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു.മധുര പലഹാരങ്ങളും കേക്കും വിതരണം ചെയ്തു
ദമ്മാം പി എം എഫ് അംഗവും പാലക്കാട് ഡിസ്ട്രിക് കളരിപ്പയറ്റ് സംഘാഗംവുമായ വികാസിനെ ചടങ്ങിൽ മൊമൻ്റോ നൽകി ആദരിച്ചു.
ജനറൽ സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതവും ട്രഷറർ മോഹൻ ഒറ്റപ്പാലം നന്ദിയും പറഞ്ഞു .

spot_img

Related Articles

Latest news