ചെന്നൈ: കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു.നീലഗിരിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
അമ്ബിളിമല സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്.കൂടെയുണ്ടായിരുന്നയാള്‍ ആരോഗ്യ നില ഗുരുതരമാണെന്നാണ് സൂചന.ഓ വാലി പ്ലാന്റേഷനിലെ വാച്ചര്‍മാരാണ് നൗഷാദും ജമാലും.
ഡ്യൂട്ടിക്കിടയിലാണ് കാട്ടാനയുടെ ആക്രമണം നടന്നത്.ഇരുവരേയും കാട്ടാന ഓടിക്കുകയായിരുന്നു. നൗഷാദിനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തി. ഓടുന്നതിനിടയില്‍ ജമാല്‍ അടുത്തുള്ള കൊക്കയിലേക്ക് വീണു. വീഴ്ചയില്‍ ജമാലിന് പരുക്കേറ്റു.
പരുക്കേറ്റ ജമാലിനെ ഗൂഡല്ലൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുതുമലയില്‍ നിന്നിറങ്ങിയ ബാലകൃഷ്ണന്‍ എന്ന കാട്ടാനയാണ് ആക്രമണം നടത്തിയത്.
നൗഷാദിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു.അന്വേഷണ ഉദ്യോഗസ്ഥരെ ഡിഎഫ്‌ഒ, ഡിഎസ്പി, റവന്യൂ ഉദ്യോഗസ്ഥന്‍ എന്നിവരെ നാട്ടുകാര്‍ തടഞ്ഞു. രണ്ട് കുട്ടികളുള്ള നൗഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.