കൊൽക്കത്ത : പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രി വിട്ടു. വൈകിട്ടോടെയാണ് മമതയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലായിരുന്നു മമത ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണ് മമത ബാനർജിയെ ഡിസ്ചാർജ് ചെയ്തതെന്ന് ആശുപത്രി ബുള്ളറ്റിനിൽ പറയുന്നു. വരും ദിവസങ്ങളിൽ മമത വീട്ടിൽ വിശ്രമത്തിൽ തുടരും. ഏഴ് ദിവസങ്ങൾക്ക് ശേഷം വീണ്ടും ആശുപത്രിയിൽ എത്തണമെന്നാണ് ഡോക്ടർമാർ മമതയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.