തവനൂര്‍ : ഫിറോസ് കുന്നംപറമ്പിലിനെതിരേ യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: മന്ത്രി കെ.ടി ജലീലിനെതിരേ തവനൂര്‍ മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരേ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയെ കെട്ടിയിറക്കരുതെന്ന മുന്നറിയിപ്പാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനു നല്‍കുന്നത്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി ഇതുസംബന്ധിച്ച പ്രമേയവും പാസാക്കിയിട്ടുണ്ട്.

തവനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കണം. സ്ഥാനാര്‍ഥികളെ നൂലില്‍ കെട്ടിയിറക്കുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തില്‍ പറയുന്നു.

തവനൂരില്‍ നിന്ന് ജനവിധി തേടാന്‍ യു.ഡി.എഫ് നേതാക്കള്‍ സമീപ്പിച്ചിട്ടുണ്ടെന്നും എതിരാളി ആരാണെങ്കിലും മത്സരിക്കുമെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞിരുന്നു
അതിനുശേഷമാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം വിനയായിരിക്കുന്നത്. അതേ സമയം കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ടിട്ടില്ല. 81 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് അറിയിച്ചത്.

spot_img

Related Articles

Latest news