മംഗളൂരു: മംഗളൂരു വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിം പാനളം അബ്ദുള്ളയാണ് കസ്റ്റംസിന്റെ പിടിയിലായത്.
30 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. ദുബായില്‍ നിന്നും വന്ന ഇബ്രാഹിം,സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.