നടി മഞ്ജിമ മോഹനും നടന് ഗൗതം കാര്‍ത്തിക്കും വിവാഹിതരായി. ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം.
സ്വകാര്യമായ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് താരദമ്ബതികള്‍ തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.
ഇന്നും എന്നും എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ക്രീം നിറത്തിലുള്ള സാരിയാണ് താരം അണിഞ്ഞിരുന്നത്. സിംപിള്‍ ലുക്കില്‍ അതിസുന്ദരിയായിരുന്നു മഞ്ജിമ. ക്രീം ഷര്‍ട്ടും മുണ്ടുമായിരുന്നു ഗൗതത്തിന്റെ വേഷം. താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
മൂന്നു വര്‍ഷത്തെ പ്രണയം
മൂന്നു വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് മഞ്ജിമയും ഗൗതവും ഒന്നാകുന്നത്. അടുത്തിടെയാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പ്രണയം തുറന്നു പറഞ്ഞത്. “മൂന്ന് വര്‍ഷം മുമ്ബ്, ഞാന്‍ എല്ലാം നഷ്ടപ്പെട്ട് നിന്ന അവസ്ഥയില്‍ നീയെന്റെ ജീവിതത്തിലേക്ക് ഒരു കാവല്‍ മാലാഖയെപ്പോലെ കടന്നുവന്നു. ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് നീ മാറ്റി, ഞാന്‍ എത്രമാത്രം അനുഗ്രഹീതയാണെന്ന് മനസിലാക്കാന്‍ നീയെന്നെ സഹായിച്ചു.
എല്ലാം തകര്‍ന്നെന്ന് എനിക്ക് തോന്നുമ്ബോഴും നീ എന്നെ മുന്നോട്ട് വലിച്ചു. എന്റെ കുറവുകളെ അംഗീകരിക്കാനും എപ്പോഴും ഞാനായിരിക്കാനും നീ എന്നെ പഠിപ്പിച്ചു. ഞാന്‍ എന്താണോ, ആ എന്നെ നീ എത്രമാത്രം സ്നേഹിക്കുന്നു എന്നതാണ് ഞാന്‍ നിന്നില്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്. നീ എന്നും എന്റെ ഏറ്റവും ഫേവറേറ്റ്”, എന്ന് കുറിച്ചാണ് ഒന്നിച്ചുള്ള ചിത്രങ്ങള്‍ മഞ്ജിമ പങ്കുവച്ചത്.
ബാലതാരമായി സിനിമയിലേക്ക് എത്തിയ മഞ്ജിമ പിന്നീട് നായികയാവുകയായിരുന്നു. പ്രശസ്ത ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകളാണ്. കളിയൂഞ്ഞാല് എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. മയില്‍പ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പിന്നീട് സിനിമയില്‍ നിന്ന് മാറി നിന്ന മഞ്ജിമ വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നിവിന്റെ നായികയായാണ് തിരിച്ചുവരുന്നത്. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു.
നടന് കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. പഴയകാല നടന് മുത്തുരാമന്റെ ചെറുമകന് കൂടിയാണ്. മണിരത്നം ചിത്രം കടലിലൂടെയായിരുന്നു അരങ്ങേറ്റം. എ.ആര്. മുരുഗദോസ് നിര്‍മിക്കുന്ന ഓഗസ്റ്റ് 16 1947 ആണ് പുതിയ പ്രോജക്ട്. കൂടാതെ സിമ്ബു നായകനാകുന്ന ഏറ്റവും പുതിയ സിനിമ പത്തുതലയിലും ശ്രദ്ധേയ വേഷത്തില്‍ ഗൗതം കാര്‍ത്തിക്ക് എത്തുന്നുണ്ട്.