മരമേ..

0
434
മരമേ അഹ് മദ് മുഈനുദ്ദീന്റെ കവിത

മരമേ .. – അഹ് മദ് മുഈനുദ്ദീന്റെ കവിത

വര : ജാസ്മിൻ റിയാസ്

 

 

ഒരു മരം

അതിൻ്റെ അമ്മയെ

ഓർത്തെടുക്കുന്നതെങ്ങനെയാവും

തൊടുന്നതെങ്ങനെയാവും

ഓർമ്മകൾ അത്രമേൽ

വേരോടിയത് കൊണ്ടല്ലേ

ഓരോ മരവും വിനയാന്വിതരായത്.

 

മരങ്ങൾ വിരൽകോർക്കുന്നത്

കണ്ടിട്ടുണ്ട്

ചിരിച്ചു നിൽക്കുന്നതും.

വർഷത്തിൽ

ആലിംഗനബദ്ധരായി

മരിച്ചു വീഴുന്നതും കണ്ടു.

 

ഒരു മരം മറവിയെ

അടക്കം ചെയ്യുന്നതെവിടെയാണ്

ഏത് ചില്ലയിലാണ്

വേദനയെ തൂക്കിയിടുന്നത്

കൂടപ്പിറപ്പുകളെ

എന്നങ്കിലും കാണാനാവുമോ

അവർക്ക്

ഇങ്ങനെ ഉടുത്തൊരുങ്ങി നിന്നിട്ടെന്താ

എങ്ങോട്ട് പോവാനാ?