“വെള്ളം വെള്ളം സർവ്വത്ര വെള്ളം തുള്ളി കുടിപ്പാനില്ലത്രേ” മാർച്ച്-22, ഇന്ന് ലോക ജലദിനം

വെള്ളം വെള്ളം സർവ്വത്ര വെള്ളം തുള്ളി കുടിപ്പാനില്ലത്രേ”

മാർച്ച്-22ലോകജലദിനം1922.ബ്രസീലിലെ രിയേഡി ജനീഗോയിൽ ചേർന്ന UN സമ്മേളനത്തിലാണ് 1993മുതൽ ലോക ജലദിനമായി ആഘോഷിക്കാൻ തീരുമാനം എടുക്കുന്നത്. DR.അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രിൽ 14.നാണ് ഇന്ത്യയിൽ ജലദിനമായി ആഘോഷിക്കുന്നത് .ജലക്ഷാമം നേരിടുന്ന രാജ്യത്തിൽ ആദ്യത്തെ പത്തും എഷ്യൻ രാജ്യങ്ങളാണ് .120.കോടി ജനങ്ങൾ ലോകത്തിൽ കുടി വെള്ളം ലഭിക്കാതെ ജീവിക്കുന്നുണ്ട് .ലോകത്തിൽ ലഭ്യമാകുന്ന വെളളത്തിൽ 75% മലിന ജലമാണ്.ഭൂമിയിലാകട്ടെ മൂന്നിൽ രണ്ട് ഭാഗവും വെള്ളമുണ്ടെങ്കിലും ശുദ്ധമായ ജലം പത്തിൽ എട്ടു പേർക്കും ലഭിക്കുന്നില്ല.2032- ണ്ടോടു കൂടി കുടിവെള്ളം ഒരു കിട്ടാക്കനിയാകുമെന്ന്‌ ഇന്റർനാഷണൽ വാട്ടർമാനേജ്‌മെന്റിന്റെ റിപ്പോർട്ടിൽ ചൂണ്ടി ക്കാണിക്കുന്നു .ഭൂമിയുടെ 70% ജലം ആയിരുന്നിട്ടും നമുക്ക് ശുദ്ധമായ വെള്ളം 1.% മാത്രമാണ് കുടിക്കാനായി ഉപയോഗിക്കാൻ കിട്ടുന്നുള്ളൂ .97 % കടലിലെ ഉപ്പുവെള്ളെവും ,2.% ഐസ് പാളിയും ,1.%ശുദ്ധമായ കുടിവെള്ളവുമായിട്ടാണ് ഭൂമി വെള്ളം സംഭരിച്ചു വെച്ചിരിക്കുന്നത് .എന്ത് കൊണ്ടാണ് നമുക്ക് വെള്ളത്തിന് ഇത്രമാത്രം ക്ഷാമം വരാനുണ്ടായ കാരണം .?

അന്തരീക്ഷ മലനീകരണവും ,
ആഗോള താപനവും ,പരിസ്ഥിതി നശീകരണവും ,ജനസംഘ്യ വര്‍ധനയും,കാലാവസ്ഥ വ്യതിയാനവും ,തണ്ണീർ തടാകങ്ങളുടെ നശീകരണവും തുടങ്ങിയവയൊക്കെയാണ് ഇത്രയും ഭീകരമായ ജല ദൗർലഭ്യം ഉണ്ടാകാൻ കാരണമായിത്തീർന്നത് .ഇനിയൊരു യുദ്ധമുണ്ടാകുമെങ്കിൽ അത് ജലത്തിനായിട്ടായിരിക്കാം എന്ന് വിദഗ്ധർ ചൂണ്ടി കാട്ടുന്നു .അശാസ്ത്രീയമായ ഉപയോഗം കൊണ്ട്നമ്മുടെ കിണറുകളും ,കുളങ്ങളും ,തോടുകളും കീടനാശിനി പ്രയോഗം കൊണ്ടും ,ഖരമാലിന്യം കൊണ്ടും ഉപയോഗ ശൂന്യമായികൊണ്ടിരിക്കുകയാണ് .കാടും മലകളും ഇടിച്ചു നിരത്തിയും ,വെട്ടിനിരത്തിയും ,വയലുകളും ചതുപ്പുകളും ,കണ്ണീർത്തടാകങ്ങളും മണ്ണിട്ട് തൂർത്തും ,കോൺഗ്രീറ്റ് ബിൽഡിങ്ങുകൾ കെട്ടിപ്പൊക്കുമ്പോൾ നമ്മുടെ ജല സ്രോതസ്സാണ് നമ്മൾ നഷ്ടപ്പെടുത്തുന്നത് എന്ന് നമ്മൾ ഓർക്കുന്നില്ല .വികസനം എന്നത്‌ ഭൂമിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടിച്ചും മനുഷ്യന്റെയും മറ്റു ജീവ ജാലങ്ങളുടെയും നിലനിൽപ്പിനു തന്നെ ഭീഷണിയായിട്ടുമാണെങ്കിൽ ആ വികസനം കൊണ്ട് എന്ത് പ്രയോജനം.? ഇന്ന് നമ്മുടെ കാലാവസ്ഥയിൽ വന്ന മാറ്റം നാം കാണുന്നില്ലേ .ആഗോള താപനം വർധിക്കുകയും അസഹ്യമായ ചൂടിനാൽ നാടും നഗരവും ഉരുകി യൊലിക്കുന്ന കാഴ്ച്ച കണ്ടിട്ടും നമ്മളെന്താണ് പഠിക്കാത്തത് .കൂട്ട് കുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റമാണ് ഇന്ന് ഈ ഭൂമിയുടെ ചരമ ഗീതത്തിനു ഒരു പ്രധാന കാരണം .അണുകുടുംബമാകുമ്പോൾ അവരവർക്കു വേറേ വേറേ വീട് വേണം അതിനായി മരങ്ങളും കാടുകളും വെട്ടി നശിപ്പിച്ചും ,വയലും പുഴയും മണ്ണിട്ട് നികത്തിയും ,കുന്നുകളും മലകളും ഇടിച്ചു നിരത്തിയും അവരവരുടെ സൗകര്യത്തിനായി കോൺക്രീറ്റ് മാളികകൾ കെട്ടിപൊക്കുകയും റോഡും പരിസരവും ടാറും ടൈലും ഇട്ട് കൊണ്ട് ഭൂമിയിലേക്ക് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്‌തു .ഖര മാലിന്യം കൊണ്ട് കിണറുകളും, കുളങ്ങളും, കണ്ണീർത്ത ടങ്ങളും, ചതുപ്പ് നിലങ്ങളും നികത്തുകയും അതിൽ ഇലക്ട്രോണിക്സ് പാഴ് വസ്തുക്കളും, കമ്പ്യൂട്ടർ പാഴ് വസ്തുക്കളും, പ്ലാസ്റ്റിക്കുകളും,കോൺക്രീറ്റ് ആവശിഷ്ട്ടങ്ങളും കൊണ്ട് ഒരു കാലത്തും മണ്ണിൽ ലയിക്കാതെ കിടക്കുന്നത് ഭൂമിയിലെ നീരുറവക്ക് മാത്രമല്ല, പല തരം രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.എത്ര മഴ പെയ്താലും ഇന്നും നമ്മുടെ ഉപയോഗത്തിനായി ജലം കിട്ടാത്തതിന്റെ കാരണം ഇതൊക്കെ തന്നെയാണ് .പെയ്യുന്ന മഴവെള്ളത്തെ തടഞ്ഞു നിറുത്തി കിണറിലും ,കുളങ്ങളിലും ,മഴക്കുഴികളിലും സംഭരിച്ചാൽ ഒരു പരിധി വരെ ഈ ജല ദൗർലഭ്യത്തിൽ നിന്ന് നമുക്ക് രക്ഷ നേടാം.

ആർട്ടിക്കിൾ:-അബ്ദുൾകലാം ആലങ്കോട്

spot_img

Related Articles

Latest news