മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം മെയ് 13ന്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം മെയ് 13 ന് തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പുതുക്കിയ തിയതി അറിയിച്ചത്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ ഇന്ത്യന്‍ ചരിത്രത്തിലെ ഒരു മഹാ ഇതിഹാസം’ എന്ന കൂറിപ്പോടെയാണ് റിലീസിങ്ങ് തിയതി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ മാര്‍ച്ച്‌ 26ന് റിലീസ് ചെയ്യാനിരുന്ന ചിത്രം തിയേറ്ററുകളില്‍ തുടരുന്ന പ്രതിസന്ധികള്‍ മൂലം റിലീസ് നീട്ടുകയായിരുന്നു.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസു ചിത്രത്തിന്റെ ക്യാമറയും നിര്‍വ്വഹിച്ചിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

spot_img

Related Articles

Latest news