വിവാഹ രജിസ്ട്രേഷൻ മുൻകൂട്ടി പരസ്യപ്പെടുത്തണ്ട , അലഹബാദ് ഹൈക്കോടതി

13 -01 -2021

അലഹബാദ് : സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി പരസ്യപ്പെടുത്തണം എന്ന ഉത്തരവ് സ്വകാര്യതക്കു എതിരെന്ന് അലഹബാദ് ഹൈക്കോടതി.

ഉത്തർപ്രദേശിൽ അന്യ മതസ്ഥനായ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ലവ് ജിഹാദ് ആരോപിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു . പ്രായപൂർത്തിയായ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി . തങ്ങൾ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തതാണെന്നും അറിയിച്ചിരുന്നു. ഇതേതുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തിരുന്നു.

ഇങ്ങനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഒരു മാസം മുൻപെങ്കിലും പരസ്യപ്പെടുത്തണമെന്നായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ ഇത് വ്യക്തിയുടെ സ്വകാര്യതയ്ക്ക് എതിരാണെന്നും പരസ്യപ്പെടുത്താനോ ചെയ്യാതിരിക്കാനോ അവർക്കവകാശമുണ്ടെന്നു കോടതി നിരീക്ഷിച്ചു . വിവാഹം രജിസ്റ്റർ ചെയ്യുന്ന ഓഫിസർക്കു രേഖകൾ ശരിയെന്നു ബോധ്യപ്പെട്ടാൽ രജിസ്റ്റർ ചെയ്തുകൊടുക്കാമെന്നും തി അഭിപ്രായപ്പെട്ടു

spot_img

Related Articles

Latest news