റിയാദ്: നിരന്തര നിയമസഹായവും സമൂഹത്തില്‍നിന്നുള്ള സഹകരണവും വേഗത്തില്‍ നീതികിട്ടുമെന്ന ഉറപ്പും ഉണ്ടായാല്‍ മാത്രമേ ഭര്‍തൃഗൃഹങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനുള്ള ആര്‍ജ്ജവം ലഭിക്കുകയുള്ളൂ എന്ന് കായകുളം എം.എല്‍.എ യു. പ്രതിഭ പറഞ്ഞു.
സ്ത്രീധന പീഡനങ്ങളും അതുമൂലമുള്ള മരണങ്ങളേയും മുന്‍നിര്‍ത്തി കേരള സമൂഹത്തില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളെ സംബന്ധിച്ച് കേളി സാംസ്കാരിക കമ്മിറ്റിയും കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച ‘വിവാഹവും സാമൂഹിക നൈതികതയും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സംവാദ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
സമ്പത്തിന്റെ പേരില്‍ ഉണ്ടാകുന്ന അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും കേരളത്തിലെ കുടുംബത്തിനകത്ത് വര്‍ധിച്ച് വരുകയാണെന്നും ഇടതുപക്ഷ ബോധം കാത്തുസൂക്ഷിക്കുകയും പ്രബുദ്ധ മലയാളികള്‍ എന്ന് അഹങ്കരിക്കുകയും ചെയ്യുന്ന നാം ഇതിനോടൊക്കെ ആത്മപരിശോധന നടത്താന്‍ തയാറാകണമെന്ന് സംവാദത്തില്‍ ഇടപെട്ട് സംസാരിച്ച പബ്ലിക് പ്രോസിക്യൂട്ടറും കോഴിക്കോട് അഡീഷനല്‍ ഗവണ്മെന്റ് പ്ലീഡറുമായ അഡ്വ. പി.എം. ആതിര പറഞ്ഞു. ചടങ്ങില്‍ കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് അധ്യക്ഷത വഹിച്ചു.
ആക്ടിങ് സെക്രട്ടറി ടി.ആര്. സുബ്രഹ്മണ്യന്, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷ സുകേഷ്, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലീന കോടിയത്ത്, സജീന സജിന്‍, ഫസീല നാസര്‍, സാംസ്കാരിക കമ്മിറ്റി അംഗം സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.സാംസ്കാരിക കമ്മിറ്റി കണ്‍വീനര്‍ സജിത് സ്വാഗതവും ജോയന്റ് കണ്‍വീനര്‍ വിനയന് നന്ദിയും പറഞ്ഞു.