വിവാഹവും സാമൂഹിക നൈതികതയും: കേളി സംവാദം സംഘടിപ്പിച്ചു

റി​യാ​ദ്: നി​ര​ന്ത​ര നി​യ​മ​സ​ഹാ​യ​വും സ​മൂ​ഹ​ത്തി​ല്‍​നി​ന്നു​ള്ള സ​ഹ​ക​ര​ണ​വും വേ​ഗ​ത്തി​ല്‍ നീ​തി​കി​ട്ടു​മെ​ന്ന ഉ​റ​പ്പും ഉ​ണ്ടാ​യാ​ല്‍ മാ​ത്ര​മേ ഭ​ര്‍​തൃ​ഗൃ​ഹ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​നു​ള്ള ആ​ര്‍​ജ്ജ​വം ല​ഭി​ക്കു​ക​യു​ള്ളൂ എ​ന്ന് കാ​യ​കു​ളം എം.​എ​ല്‍.​എ യു. ​പ്ര​തി​ഭ പ​റ​ഞ്ഞു.

സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ളും അ​തു​മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളേ​യും മു​ന്‍​നി​ര്‍​ത്തി കേ​ര​ള സ​മൂ​ഹ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച്‌ കേ​ളി സാം​സ്‌​കാ​രി​ക ക​മ്മി​റ്റി​യും കു​ടും​ബ​വേ​ദി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ‘വി​വാ​ഹ​വും സാ​മൂ​ഹി​ക നൈ​തി​ക​ത​യും’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ സം​വാ​ദ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം.​എ​ല്‍.​എ.

സ​മ്പ​ത്തി​ന്റെ പേ​രി​ല്‍ ഉ​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ളും അ​ടി​ച്ച​മ​ര്‍​ത്ത​ലു​ക​ളും കേ​ര​ള​ത്തി​ലെ കു​ടും​ബ​ത്തി​ന​ക​ത്ത് വ​ര്‍​ധി​ച്ച്‌ വ​രു​ക​യാ​ണെ​ന്നും ഇ​ട​തു​പ​ക്ഷ ബോ​ധം കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും പ്ര​ബു​ദ്ധ മ​ല​യാ​ളി​ക​ള്‍ എ​ന്ന് അ​ഹ​ങ്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന നാം ​ഇ​തി​നോ​ടൊ​ക്കെ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് സം​വാ​ദ​ത്തി​ല്‍ ഇ​ട​പെ​ട്ട് സം​സാ​രി​ച്ച പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​റും കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ന​ല്‍ ഗ​വ​ണ്‍​മെന്‍റ്​ പ്ലീ​ഡ​റു​മാ​യ അ​ഡ്വ. പി.​എം. ആ​തി​ര പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ടി.​ആ​ര്‍. സു​ബ്ര​ഹ്​​മ​ണ്യ​ന്‍, കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍​റ്​ പ്രി​യ വി​നോ​ദ്, ട്ര​ഷ​റ​ര്‍ ശ്രീ​ഷ സു​കേ​ഷ്, കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ലീ​ന കോ​ടി​യ​ത്ത്, സ​ജീ​ന സ​ജി​ന്‍, ഫ​സീ​ല നാ​സ​ര്‍, സാം​സ്‌​കാ​രി​ക ക​മ്മി​റ്റി അം​ഗം സ​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.സാം​സ്കാ​രി​ക ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ സ​ജി​ത് സ്വാ​ഗ​ത​വും ജോ​യ​ന്‍​റ്​ ക​ണ്‍​വീ​ന​ര്‍ വി​ന​യ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

spot_img

Related Articles

Latest news