കെനിയയിലെ നൈവാഷ സ്വദേശി മേരി കണ്‍സലോട്ട വാംഗോയുടെ ജീവിതം ശ്രദ്ധ നേടുന്നു .കഴിഞ്ഞ ആറു വര്‍ഷമാണ് മേരി ആണ്‍ വേഷത്തില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം താമസിച്ചത് .ഇതിനിടയില്‍ കൂടെ താമസിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഒരു സൂചന പോലും കിട്ടിയില്ല.
മേരി ഒരു ആണ്‍കുട്ടിയെപ്പോലെ വസ്ത്രം ധരിക്കുകയും അതേ രീതിയില്‍ പെരുമാറുകയും ചെയ്തു.
എന്നാല്‍ ഇതൊക്കെ താന്‍ ചെയ്തത് തന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റാനാണെന്ന് മേരി പറയുന്നു. ‘ കുടുംബത്തില്‍ അഞ്ച് സഹോദരിമാരുണ്ടായിരുന്നു, അച്ഛന്‍ മരിക്കുമ്ബോള്‍ അമ്മ ഗര്‍ഭിണിയായിരുന്നു. അതോടെ ഒരു സഹോദരി പഠിത്തം നിര്‍ത്തി ഒരു വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്യാന്‍ തുടങ്ങി, അങ്ങനെ അവള്‍ക്ക് വീടിന്റെ ചിലവും വാടകയും ലഭിക്കും. ഗര്‍ഭിണിയായതിനാല്‍ അമ്മയ്‌ക്ക് ജോലി ചെയ്യാന്‍ പറ്റാതായി. അതോടെ ഞാനും ജോലി ചെയ്യാന്‍ തീരുമാനിച്ചു, ഇതിനായി നെയ്‌റോബിയിലേക്ക് മാറി.- മേരി പറയുന്നു.
നെയ്‌റോബിയിലെത്തിയ മേരി പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് 10 വയസ്സുള്ളപ്പോള്‍ മേരി തന്റെ പേര് ജിമ്മി എന്ന് മാറ്റി ആണ്‍കുട്ടികളെപ്പോലെ ജീവിക്കാന്‍ തുടങ്ങി.
ആണ്‍കുട്ടികള്‍ക്കൊപ്പമാണ് താന്‍ താമസിച്ചിരുന്നതെന്നും അവര്‍ക്കൊപ്പം മാത്രമാണ് സമയം ചെലവഴിച്ചതെന്നും മേരി പറഞ്ഞു. ആണ്‍കുട്ടികളോടൊപ്പം താമസിക്കുമ്ബോള്‍ മയക്കുമരുന്നിനും അടിമയായി. ആണ്‍കുട്ടികളുടെ മുറിയിലാണ് താമസിച്ചിരുന്നത്, പക്ഷേ അവള്‍ ഒരു പെണ്‍കുട്ടിയാണെന്ന് ആരും തിരിച്ചറിഞ്ഞില്ല.തന്റെ പെരുമാറ്റം മുഴുവന്‍ ആണ്‍കുട്ടികളുടേത് പോലെയാണെന്നും ആര്‍ക്കും തന്നെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും മേരി പറഞ്ഞു
എന്നാല്‍ ഇപ്പോള്‍ പ്രായപൂര്‍ത്തിയായതോടെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് മേരി