മാസ് റിയാദ് കുടുംബ സംഗമവും പ്രതിഭാ പുരസ്ക്കാരവും സമ്മാനിച്ചു.

മുക്കം: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) കുടുംബ സംഗമവും പ്രതിഭാ പുരസ്ക്കാരവും സമ്മാനിച്ചു. മുക്കം സ്റ്റാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മാസ് റിയാദ് പോഷക സംഘടനാ യോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.

കുടുംബ സംഗമം മാസ് റിയാദ് രക്ഷാധികാരി ഷാജു കെ.സി ഉൽഘാടനം ചെയ്തു. ചടങ്ങിൽ പി.സി മുഹമ്മദ് അധ്യക്ഷനായി. ജാഫർ കെ.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, ഭാരവാഹികളായ ഹസ്സൻ മാസ്റ്റർ,ഷരീഫ് സി.കെ, മൻസൂർ എന്നിവർ സംസാരിച്ചു.ജാഫർ കെ.കെ സ്വാഗതവും അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. 2023-24 വർഷത്തിലെ നാട്ടിലെ കോർഡിനേറ്റർമാരായി ജാഫർ കൊടിയത്തൂർ, ബഷീർ കുയ്യിൽ എന്നിവരെ തെരഞ്ഞെടുത്തു.

തുടർന്ന് മാസ് വനിതാ വേദിയുടെ പ്രവർത്തന റിപ്പോർട്ട് സജ്ന സുബൈർ അവതരിപ്പിച്ചു. ഫാത്തിമ പി.സി, റസീന ഉമ്മർ, ഹസീന ബഷീർ, ഷഹിസ്ത ഫൈസൽ, റജില ഷംസു, ദിവ്യാ വിനോദ് എന്നിവർ നേതൃത്വം നൽകി, പുതിയ ഭാരവാഹികളായി സജ്ന സുബൈർ (പ്രസിഡൻ്റ്) നുസ്രത്ത് മഹബൂബ് (ജ:സെക്രട്ടറി) നജുവ ഹാറുൺ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

മാസ് റിയാദ് അംഗങ്ങളുടെ കുട്ടികളെ ഉൾപ്പെടുത്തി തുടങ്ങിയ എജ്യൂകഫേയുടെ ആഭിമുഖ്യത്തിൽ നടന്ന “ഉന്നത വിദ്യഭ്യാസം, പരിമിതികളും സാധ്യതകളും” എന്ന വിഷയത്തിൽ പ്രമുഖ മോട്ടിവേറ്ററും ടാർഗറ്റ് ഗ്രൂപ്പ് ജനറൽ മാനേജറുമായ മുനീർ എം.സി കുട്ടികൾക്കായി ക്ലാസെടുത്തു.മാസ് റിയാദ് സാംസ്ക്കാരിക കൺവീനർ യദി മുഹമ്മദ് അധ്യക്ഷനായി, ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള പ്രതിഭാ പുരസ്ക്കാരവും സമ്മാനിച്ചു. മാസ് റിയാദ് ജനറൽ സെക്രട്ടറി സുഹാസ് ചേപ്പാലി സ്വാഗതവും, ട്രഷറർ ഫൈസൽ എ.കെ നന്ദിയും പറഞ്ഞു, സന്തോഷ് കറുത്തപറമ്പ്, നാസർ സി.കെ, റഹീസ്, അബൂബക്കർ, അക്ബർ എന്നിവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news