‘മാസ് ദ ഗ്രേറ്റ് ഷെഫ്’ സീഫുഡ് ഫെസ്റ്റ് നവംബർ നാലിന്

റിയാദ് : മാസ് റിയാദ് ഇരുപത്തിരണ്ടാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മാസ് ദ ഗ്രേറ്റ് ഷെഫ്’ സീഫുഡ് ഫെസ്റ്റ്, നവംബർ നാല് വെള്ളിയാഴ്ച മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. സീ ഫുഡ്, സാലഡ് പ്രെപറേഷൻ എന്നീ മത്സരങ്ങളും, ലൈവ് റെസിപ്പി കുക്കറി ഷോ എന്നിവയുമാണ് പ്രധാന പരിപാടികൾ.

വൈകുന്നേരം നാല് മണി മുതൽ എട്ട് വരെയാണ് പരിപാടി. പ്രവാസികളും സ്വദേശികളുമായ സൗദിയിലെ മുഴുവൻ ആളുകൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ പ്രത്യോക രജിസ്ട്രേഷൻ ഫീസുകൾ ഈടാക്കുന്നതല്ല, അതോടൊപ്പം പങ്കെടുക്കുന്നവർക്ക് ആകർഷകമായ പ്രോൽത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്.

സീ ഫുഡ് മത്സരത്തിലെ വിജയിക്ക് ഒരു പവൻ സ്വർണമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. സാലഡ് പ്രെപറേഷൻ മത്സരത്തിലെ വിജയിക്ക് നാല് ഗ്രാം സ്വർണവും സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 0500585182, 0557341116 എന്നീ നമ്പറിൽ നേരിട്ട് വിളിച്ചോ, ‘MASS The Great Chef’ എന്ന് വാട്ട്സ് അപ്പ് സന്ദേശമയച്ചോ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.

രണ്ട് പതിറ്റാണ്ടിലധികമായി റിയാദിലെ ജീവകാരുണ്യ സാമൂഹിക മേഖലയിൽ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിക്കുന്ന മുക്കം ഏരിയ സർവീസ് സൊസൈറ്റി (മാസ്), ഇരുപത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്ന് മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 2023 ജനുവരി 13 ന് സൗദിയിലെയും ഇന്ത്യയിലെയും പ്രശസ്തരായ കലാകാരന്മാരും പ്രമുഖരും പങ്കെടുക്കുന്ന കലാസന്ധ്യയോടെ വാർഷികാഘോഷത്തിന് സമാപനം കുറിക്കും.

spot_img

Related Articles

Latest news