ഐ സി എഫ് റിയാദ് , ദാറുൽ ഖൈർ സമർപ്പണം

റിയാദ് : ഇന്ത്യൻ കൾച്ചറൽ ഫണ്ടേഷൻ (ഐ സി എഫ് ) റിയാദ് സെൻട്രൽ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച നാല് ദാറുൽ ഖൈർ സാന്ത്വന ഭവനങ്ങളിൽ ആദ്യത്തേതിന്റെ സമർപ്പണം വെള്ളിയാഴ്ച്ച നടക്കും. പാലക്കാട് വടക്കാഞ്ചേരി ആമ്മകുളത്ത് നടക്കുന്ന ചടങ്ങിൽ , സമസ്‌ത കേന്ദ്ര മുശാവറ അംഗവും സുന്നി മാനേജ്മെന്റ് അസ്സോസിയേഷൻ സംസ്ഥന സെക്രട്ടറിയുമായ മാരായമംഗലം അബ്ദുൽ റഹ്‌മാൻ ഫൈസി താക്കോൽ കൈമാറും. ഐ സി എഫ് റിയാദ് സെൻട്രൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ , വെൽഫെയർ പ്രസിഡന്റ് ഇബ്റാഹിം കരീം എന്നിവരുടെ സാന്നിധ്യത്തിലാണ് സമർപ്പണം നടക്കുന്നത്.

കേരളാ മുസ്ലിം ജമാഅത്തിന്റെ സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലുടെനീളം പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയായ ദാറുൽ ഖൈറിന്റെ ഭാഗമായി ഐ സി എഫ് നേരത്തെ തന്നെ സഹകരിച്ചു വരുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ പ്രഖ്യാപിച്ച റൂബി ജൂബിലിയുടെ ഭാഗമായി പുതുതായി നാല് വീടുകൾ ഇതിൽ ഉൾപെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായുള്ള രണ്ടാമത് വീടിന്റെ പ്രഖ്യാപനം വെള്ളിയാഴ്ച്ച റിയാദിൽ നടക്കുന്ന ജൽസത്തുൽ മഹബ്ബ പരിപാടിയിൽ പ്രഖ്യാപിക്കുമെന്ന് ഐ സി എഫ് റിയാദ് സെൻട്രൽ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ അറിയിച്ചു.

ഐ സി എഫ് ഇന്റർനാഷണൽ ഫിനാൻസ് സെക്രട്ടറി ഹബീബ് റഹ്‌മാൻ അൽ ബുഖാരി പ്രഖ്യാപിച്ച റൂബി ജൂബിലിയുടെ ഭാഗമായി വിവിധ സാന്ത്വന പ്രവർത്തനങ്ങളാണ് ഐ സി എഫ് ആസൂത്രണം ചെയ്യുന്നത്. ദാറുൽ ഖൈർ സാന്ത്വന ഭവനങ്ങൾക്ക് പുറമെ, ഇന്ത്യയിലുടെനീളം നാൽപത് കുടിവെള്ള പദ്ധതി , നാൽപത് വിധവകൾക്ക് സ്വയം തൊഴിൽ ഉപകരണ വിതരണം, നാൽപത് മുൻ പ്രവാസികൾക്ക് ജീവിതോപാധി എന്നീങ്ങനെയുള്ള നാൽപതിന പദ്ധതികളും റൂബി ജൂബിലിയുടെ ഭാഗമായുണ്ട്. റൂബി ജൂബിലി യുടെ ഉപഹാരമായി കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഐ സി എഫ് റിയാദ് മെഗാ പ്രൊജക്റ്റിനായി പഠനം നടന്ന് വരുന്നതായും സമൂഹത്തിന് ഏറ്റവും പ്രയോജനകരമായ പദ്ധതി കണ്ടെത്തി ഉടനെ പ്രഖ്യാപിക്കുമെന്നും റൂബി ജൂബിലി ലീഡ് ലുഖ്മാൻ പാഴൂർ അറിയിച്ചു.

കെ എസ്‌ തങ്ങൾ (പ്രസിഡന്റ്‌ ആലത്തൂർ സോൺ കേരള മുസ്ലിം ജമാഅത്ത്‌), ഇബ്രാഹിം അഷറഫി (സോൺ സെക്രട്ടറി) നാസർ മുസ്‌ലിയാർ (പ്രസിഡന്റ്, വടക്കെഞ്ചേരി സർക്കിൾ കേരള മുസ്ലിം ജമാഅത്ത്) അബ്ദുറഹിമാൻ ഹാജി (സെക്രട്ടറി,വടക്കഞ്ചേരി സർക്കിൾ കേരള മുസ്ലിം ജമാഅത്ത്) എന്നിവർക്ക് പുറമെ ആലത്തൂർ സോണിലെയും വടക്കേഞ്ചരി സർക്കിളിലെയും കേരള മുസ്ലിം ജമാഅത്ത്, സുന്നി യുവജന സംഘം, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ , സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ പ്രധിനിധികളും സമർപ്പണ ചടങ്ങിൽ പങ്കെടുക്കും

spot_img

Related Articles

Latest news