സൗദി മള്‍ട്ടിപ്ള്‍ ഫാമിലി വിസിറ്റ് വിസ ഓണ്‍ലൈനിൽ പുതുക്കാനാവില്ലെന്ന് അധികൃതര്‍

റിയാദ്: സൗദിയിലേക്കുള്ള മള്‍ട്ടിപ്ള്‍ ഫാമിലി വിസിറ്റ് വിസ ഓണ്‍ലൈനായി പുതുക്കാനാവില്ലെന്ന് അധികൃതര്‍.വിസ പുതുക്കാന്‍ സൗദിക്കു പുറത്ത് പോകേണ്ടതില്ലെന്നും കാലാവധി അവസാനിക്കുന്നതിന് ഏഴു ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റിന്റെ (ജവാസാത്ത്) ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ‘അബ്ശിര്‍’ വഴി സാധിക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശരിയല്ലെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

മള്‍ട്ടിപ്ള്‍ എന്‍ട്രി വിസിറ്റ് വിസ പുതുക്കാന്‍ വിസയുടെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് രാജ്യത്തിന് പുറത്തുപോകല്‍ നിര്‍ബന്ധമാണ്. കാലാവധി അവസാനിച്ച്‌ മൂന്നു ദിവസത്തിനുശേഷം പിഴ ഈടാക്കും. അതേസമയം, സിംഗ്ള്‍ എന്‍ട്രി വിസയാണെങ്കില്‍ ഇന്‍ഷുറന്‍സ് എടുത്ത് നിബന്ധനകള്‍ക്കു വിധേയമായി അബ്ശിര്‍ വഴി പുതുക്കാന്‍ സാധിക്കും.

spot_img

Related Articles

Latest news