ജയിലില്‍ കഴിയുന്ന എംഎല്‍എയ്ക്ക് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങി
കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുസ് ലിം ലീഗ് നേതാവും എംഎല്‍എയുമായ എം.സി.കമറുദ്ദീന് എല്ലാം കേസിലും ജാമ്യം ലഭിച്ചു.
ഇതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എംഎല്‍എയ്ക്ക് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങി. ആറ് വഞ്ചനാ കേസുകളില്‍ കൂടി ഇന്ന് ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് എംഎല്‍എ ജയില്‍ മോചിതനാകുന്നത്.
വിവിധ നിക്ഷേപകരുടെ പരാതിയില്‍ 142 കേസുകളാണ് എംഎല്‍എയ്ക്കെതിരേ അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്. അതേസമയം കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങളും മകനും ഇപ്പോഴും ഒളിവിലാണ്. മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാതെ എംഎല്‍എയെ മാത്രം കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ലീഗിന്റെ വാദം.
Media wings