ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡ്: അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പ് 2020- 21 വർഷത്തെ സംസ്ഥാന ക്ഷീര സംഗമത്തോടനുബന്ധിച്ച് മാധ്യമ പുരസ്കാരം നൽകുന്നു. ‘കോവിഡ് 19 സാഹചര്യത്തിൽ ക്ഷീര മേഖലയുടെ പ്രസക്തി ‘ എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തുന്ന മാധ്യമ ശില്പശാലയുടെ ഭാഗമായാണ് 2020 ൽ ക്ഷീര വികസന മേഖലയിൽ ശ്രദ്ധേയമായ സംഭാവന നൽകിയ മാധ്യമ പ്രവർത്തകർക്ക് പുരസ്‌കാരങ്ങൾ നൽകുന്നത്.
മികച്ച പത്ര റിപ്പോർട്ട്‌, മികച്ച പത്ര ഫീച്ചർ, മികച്ച ഫീച്ചർ/ലേഖനം ( കാർഷിക മാസിക), മികച്ച പുസ്തകം ( ക്ഷീര മേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ട്‌, മികച്ച ദൃശ്യ മാധ്യമ ഫീച്ചർ, മികച്ച ദൃശ്യ മാധ്യമ ഡോക്യുമെന്ററി/ മാഗസിൻ പ്രോഗ്രാം, മികച്ച ഫോട്ടോഗ്രാഫ് ( വിഷയം അതിജീവനം ക്ഷീരമേഖലയിലൂടെ ) എന്നിങ്ങനെയാണ് പൊതു വിഭാഗത്തിലെ എൻട്രികൾ.
ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് മികച്ച ഫീച്ചർ ( ദിനപത്രം, ആനുകാലികം ), മികച്ച ഫോട്ടോഗ്രാഫ് ( വിഷയം അതിജീവനം ക്ഷീര മേഖലയിലൂടെ ) എന്നി വിഭാഗങ്ങളിലും എൻട്രികൾ അയക്കാം.എൻട്രികൾ 2020 ജനു. 1 മുതൽ ഡിസം. 30 വരെയുള്ള കാലയളവിൽ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷ ഫോറത്തിന്റെ മാതൃകയും www.diarydevelopment.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ജനു. 29 വൈകീട്ട് 5 മണി. അപേക്ഷ അയക്കേണ്ട വിലാസം കെ ശശികുമാർ, ഡെപ്യൂട്ടി ഡയറക്ടർ (പ്ലാനിങ് )ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി ഒതിരുവനന്തപുരം 695 004.വിജയികൾക്ക് 25000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് നൽകുക. കൂടുതൽ വിവരങ്ങൾക്ക്: 94 46 37 69 88, 97 45 19 59 22.
Media wings

spot_img

Related Articles

Latest news