മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാം; സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; അനുമതി അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിന് പോകുന്ന മാധ്യമ പ്രവർത്തകര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാം.വോട്ടു ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ തപാല്‍ വോട്ട് അനുവദിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരെ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റല്‍ വോട്ട് അനുവദിച്ചിരിക്കുന്നത്. ഇതിനായി ഫോം 12 ഡിയില്‍ അപേക്ഷ റിട്ടേണിങ് ഓഫിസര്‍ക്ക് നല്‍കണം.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമെ റയില്‍വെ, പോസ്റ്റ് ആന്റ് ടെലിഗ്രാഫ്, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, വ്യോമയാനം, ഷിപ്പിംഗ് എന്നീ അവശ്യ സേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും.
ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ വോട്ടെടുപ്പ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് നടക്കും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

spot_img

Related Articles

Latest news