ലഹരിക്കെതിരേ മെഗാ ഇവന്റ്

 

കണ്ണൂർ സർവകലാശാല നാഷണൽ സർവീസ് സ്കീം സെല്ലിന്റെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിനെതിരെ ആയിരത്തോളം എൻ.എസ്.എസ്. വൊളന്റിയർമാരെ അണിനിരത്തി ഇന്ന് മെഗാ ഇവന്റ് നടത്തും. രാവിലെ 10.30-ന് കണ്ണൂർ പോലീസ് മൈതാനത്താണ് പരിപാടി. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ എന്നിവർ മുഖ്യാതിഥികളാകും. വിദ്യാർഥികളുടെ കലാപരിപാടികളും നല്ലനടപ്പ് എന്നപേരിൽ ലഹരിവിരുദ്ധ കാൽനട ജാഥയും നടത്തും.

spot_img

Related Articles

Latest news