പാരീസില്‍ പുതിയ രത്നം: പിഎസ്ജിയില്‍ മെസി

പാരീസില്‍ പറന്നിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പാരീസ് സെന്‍റ് ജര്‍മ്മന്‍ കളിക്കളത്തില്‍ എത്തി ലയണല്‍ മെസി. മെസിയെ ക്ലബിലേക്ക് സ്വാഗതം ചെയ്ത് തങ്ങളുടെ പേജില്‍ ഗംഭീരമായ ട്രെയിലര്‍ തന്നെ റിലീസ് ചെയ്തിരിക്കുകയാണ് പിഎസ്ജി. പിഎസ്ജിxമെസി, പാരീസില്‍ പുതിയ രത്നം എന്ന പേരിലാണ് ട്രെയിലര്‍.

ബാഴ്സലോണക്കും അര്‍ജന്‍റീനക്കുമായി പത്താം നമ്പർ ജേഴ്സിയില്‍ തിളങ്ങിയിട്ടുള്ള ലിയോണല്‍ മെസി പിഎസ്ജിയുടെ മുപ്പതാം നമ്പര്‍ ജേഴ്സിയാണ് മെസി അണിയുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ബാഴ്സക്കായി 17 സീസണുകളില്‍ കളിച്ച മെസ്സി പത്താം നമ്പര്‍ ജേഴ്സിയിലാണ് ഏറ്റവും കൂടുതല്‍ തിളങ്ങിയത്. എന്നാല്‍ പി എസ് ജിയിലെത്തുമ്പോള്‍ പത്താം നമ്പര്‍ ജേഴ്സി നെയ്മര്‍ ജൂനിയര്‍ക്കാണ്.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെല്ലാം ധരിച്ച് ദിവ്യത്വം ലഭിച്ച പത്താം നമ്പര്‍ ജേഴ്സി മെസ്സിക്ക് നല്‍കാന്‍ നെയ്മര്‍ തയാറായിരുന്നുവെന്നും എന്നാല്‍ മെസി അത് നിരസിച്ചുവെന്നും സ്പാനിഷ് പത്രമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുപ്പതാം നമ്പറാണ് മെസിയുടെ പുതിയ കുപ്പായം എന്ന് ഉറപ്പായത്.

ബാഴ്സയ്ക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയപ്പോള്‍ മെസിയുടെ ജേഴ്സി നമ്പര്‍ 30 ആയിരുന്നു. ആ സ്മരണയിലാണ് മെസി പിഎസ്ജിയില്‍ 30 എന്ന സംഖ്യ തിരഞ്ഞെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ലിയോണല്‍ മെസി ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്‍റ് ജര്‍മനില്‍(പിഎസ്‌ജി) ചേരുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനള്‍ക്കായി പാരീസിലെത്തിയത്. പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേല്‍ക്കാനായി വന്‍ ആരാധകസംഘമാണ് പുറത്തു തടിച്ചു കൂടിയത്. വിമാനത്താവളത്തില്‍ നിന്ന് ദിസ് ഈസ് പാരീസ് എന്ന ടീ ഷര്‍ട്ട് ധരിച്ച് ആരാധകര്‍ക്ക് നേരെ ചിരിയോടെ കൈവീശുന്ന ചിത്രവും പുറത്തുവന്നു.

മെസിയും പിഎസ്‌ജിയും തമ്മില്‍ കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ് പത്രമായ എല്‍ ക്വിപ്പെ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു വര്‍ഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയായിട്ടുണ്ട്.

spot_img

Related Articles

Latest news