മെസ്സി ഏറ്റവും വില കൂടിയ താരം  

സ്പെയിൻ : ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സി ലോകത്തിലെ ഏറ്റവും കൂടിയ തുകക്കുള്ള കരാർ ഒപ്പിട്ടു. ഒരു സ്പാനിഷ് ജേർണൽ പുറത്തു വിട്ടതാണ് ഈ വിവരം.

ഏകദേശം 555 മില്യൺ യൂറോക്കുള്ള കരാറാണ് ഈ വർഷം ബാർസലോണയുമായി ഉണ്ടാക്കിയത് . ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ പക്ഷെ ഏകദേശം പകുതി തന്നെ നികുതിയായി സർക്കാരിലേക്ക് അടക്കേണ്ടി വരും. രണ്ടു ദശാബ്ദത്തോളമായി ബാഴ്‌സലോണയിൽ തുടരുന്ന മെസ്സി ഈ സീസണിൽ ക്ലബ് വിടാനുള്ള തീരുമാനത്തിലായിരുന്നു . പുതിയ സാഹചര്യത്തിൽ ഇനി ഒരു സീസൺ കൂടി തുടരാനാണ് സാധ്യത.

spot_img

Related Articles

Latest news