മലപ്പുറം :ചങ്ങരംകുളത്ത് വിജയയാത്രയുടെ സമാപന സമ്മേളനത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഹാരമണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു.
ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണ് ഇതെന്ന് ശ്രീധരൻ പറഞ്ഞു. 18 മാസം കൊണ്ട് കഴിക്കേണ്ട പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീർത്തതോടെ തൻ്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായതായി അദ്ദേഹം പറഞ്ഞു. 67 വർഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാൻ ബിജെപി തന്നെ വേണം എന്നതുകൊണ്ടാണ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടി അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് നന്ദി പറയുന്നതായും ഇ.ശ്രീധരൻ പറഞ്ഞു.