അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പത്നി മിഷേൽ ഒബാമ ടെലിവിഷൻ ഷോയിൽ. നെറ്ഫ്ലിക്സിൽ മാർച്ച് 16 മുതൽ വാഫിൾസ് പ്ലസ് മോച്ചി എന്ന ഫാമിലി എന്റർടൈൻമെന്റ് പരിപാടി ടെലികാസ്റ്റ് ചെയ്തു തുടങ്ങും.
ലോകത്തെമ്പാടുമുള്ള കുടുംബ സദസ്സുകൾ ഉദ്ദേശിച്ചു കൊണ്ടുള്ള ഈ ഷോയിൽ, പാചകം, കല തുടങ്ങി കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ആസ്വദിക്കാനുള്ള വിഭവങ്ങൾ ഉണ്ടാകുമെന്നു അവർ ട്വിറ്ററിൽ കുറിച്ചു.