അഫ്ഗാൻ-പാക് അതിർത്തിയിൽ വെടിവെപ്പ്; 3 സൈനികർ കൊല്ലപ്പെട്ടു

അഫ്ഗാൻ അതിർത്തിയിൽ നടന്ന വെടിവെപ്പിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്‌തൂൺ പ്രവിശ്യയിലെ ഉത്തര വസീറിസ്ഥാനിലാണ് സംഭവം. അതിർത്തിക്കപ്പുറത്തുനിന്ന് തീവ്രവാദികളാണ് ആദ്യം വെടിയുതിർത്തത്.

തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെടുന്ന പാക് സൈനികരുടെ എണ്ണം നൂറുകവിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ പാകിസ്താൻ അതി‍ര്‍ത്തിയിൽ അഫ്ഗാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദികൾ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്.

പാകിസ്താനെതിരായ പ്രവർത്തനങ്ങൾക്കായി തീവ്രവാദികൾ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നതിനെ ശക്തമായി അപലപിക്കുന്നതായി ആക്രമണത്തിന് പിന്നാലെ പുറത്തിറക്കിയ വാ‍ര്‍ത്താക്കുറിപ്പിൽ പാക് സൈന്യം പ്രതികരിച്ചു. അതേസമയം പാകിസ്താൻ സൈനികർ നടത്തിയ തിരിച്ചടിയിൽ അഫ്ഗാൻ തീവ്രവാദികൾക്കും കാര്യമായ ആൾനാശം ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

spot_img

Related Articles

Latest news