കാവൽ ഭടന്മാരുടെ കുടുംബത്തിന് കൈത്താങ്ങ്..

അർദ്ധ സൈനിക വിഭാഗങ്ങളായ ബി.എസ്.എഫ് , സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് , ഐ.ടി.ബി.പി, എസ്.എസ്.ബി എന്നിവയിൽ നിന്നും വിരമിച്ച ഭടൻമാർക്കും, വിരമിച്ച ഭടൻമാരുടെ ഭാര്യമാർക്കും /വിധവകൾക്കും യഥാർത്ഥ താമസത്തിനായി ഉപയോഗിക്കുന്ന വീടുകളുടെ വസ്തു നികുതി ഒഴിവാക്കി നൽകാൻ തീരുമാനിച്ചു. സൈനിക വിഭാഗങ്ങളിലെ ഭടൻമാർക്ക് ഈ ആനുകൂല്യം നേരത്തേ തന്നെ അനുവദിച്ചു നൽകിയിരുന്നു. അതേ ആനുകൂല്യം അർദ്ധ സൈനിക വിഭാഗങ്ങളിലെ ഭടൻമാർക്കു കൂടെ നൽകാനാണ് തീരുമാനം. 2000 ചതുരശ്ര അടി വരെ തറ വിസ്തീർണമുള്ള കെട്ടിടങ്ങൾക്കാണ് ഈ ഇളവ് ലഭിക്കുക.

spot_img

Related Articles

Latest news